കണ്ണുനീര്‍ കണ്ണുകള്‍ക്ക് അഴകേകി...
ചിരികള്‍ വെയിലേറ്റു വാടി നിന്നു...
ബുദ്ധിയില്‍ മദ്യം ലയിച്ചു നിന്നു...
മനസ്സിനു മറവിയും അലങ്കാരമായി...
മോഹങ്ങള്‍ നെഞ്ചില്‍ ചൂട് പകര്‍ന്നു...
സ്വപ്നങ്ങളില്‍ വര്‍ണങ്ങള്‍ കൂട്ടിരുന്നു...
പ്രണയം മനസ്സില്‍ നിറഞ്ഞുനിന്നു...
മരണം ഇരുളില്‍ കാത്തിരുന്നു...
ഞാന്‍ അറിയാതെ കരഞ്ഞു പോയി...