മതിഭ്രമത്തിന്റെ താക്കോല്‍ കൂട്ടങ്ങള്‍ അറിയാതെ വീണത് ഓര്‍മകള്‍ ഉണക്കാനിട്ട മുള്‍ചെടികാടുകളില്‍ ആണ്. മുറിവേറ്റ ഓര്‍മ്മകക്കിടയിലൂടെ നീന്തി മറഞ്ഞ സ്വപ്‌നങ്ങളെ കോരിപിടിച്ചു പുതിയ ചരടില്‍ കൂട്ടികെട്ടി ഞാന്‍ നെഞ്ചത്ത് തൂക്കി, ചിരി മറന്ന ചുണ്ടുകള്‍ നനവ് കിട്ടാതെ വരണ്ടു ഉണങ്ങി. ഇടിമുഴക്കത്തോടെ മഴ വന്നു, ആ മഴയില്‍ നെഞ്ചില്‍ തൂക്കിയ സ്വപ്‌നങ്ങള്‍ രക്ഷപെട്ടു.. ശ്വാസം മുട്ടിയ എന്റെ ബോധത്തെ പിന്നില്‍ നിര്‍ത്തി നീ എനിക്ക് വേണ്ടി ചിരിച്ചു, നിലാവത്ത് അപ്പോഴും എന്റെ നിഴലുകള്‍ കരയാതെ നിന്നു...