ഉയരങ്ങളിലെ വീഴ്ച
-----------------
മേഘങ്ങളുടെ വിടവുകള്‍ക്കിടയിലൂടെ ഇരുട്ടിന്റെ ആഗാധതയിലേക്ക് വീണത് എന്റെ അത്യാഗ്രഹങ്ങളുടെ സ്വപ്നങ്ങളായിരുന്നു. വീണു മരിച്ച ആ സ്വപ്നങ്ങളുടെ മേല്‍ എന്റെ അഹന്ത മല്ലികപൂക്കള്‍ ചിരിക്കുന്ന ഒരു റീത്ത് വച്ചു ചിരിച്ചു.
ഹാഫ് ഡേ ലീവ്
----------------------
പതിവായ് കാണുന്ന സ്വപ്നങ്ങളില്‍ അവളെന്നും എന്നെ ചുംബിക്കാറണ്ടായിരുന്നു.ഇന്നലെ എന്തോ ആ ചുംബനം കിട്ടിയില്ല. ഇന്നലെയവള്‍ ഹാഫ് ഡേ ലീവായിരുന്നു എന്ന് ഇന്ന് സ്വപ്നത്തില്‍ പറഞ്ഞു. കുടിശ്ശികയായ ചുംബനങ്ങളും കൂട്ടി വേറെ പലതും കിട്ടി.
"വിപ്ലവം ജയിക്കട്ടെ, വിശപ്പ് തുലയട്ടെ"
------------------
അപ്രിയ സത്യങ്ങള്‍ക്ക് വേണ്ടി തൊണ്ട വറ്റിച്ചു മുദ്രാവാക്യം വിളിച്ചു, ഇപ്പോള്‍ വിശക്കുമ്പോള്‍ ദാഹിക്കുമ്പോള്‍ ആ അപ്രിയ സത്യങ്ങള്‍ കാരുണ്യം കാണിച്ചില്ല, തൊണ്ട നനഞ്ഞില്ല, വയറു നിറഞ്ഞില്ല പക്ഷെ മനസ്സ് നിറഞ്ഞു... "വിപ്ലവം ജയിക്കട്ടെ, വിശപ്പ് തുലയട്ടെ"
ഗാന്ധി ജയന്തി
----------------
മല്യാ തീര്‍ത്ഥം മേടിക്കാന്‍ ഞാന്‍ ബീവറേജസില്‍ പോയി, ഇന്ന് ബീവറേജസ് അവധിയാണത്രേ, ദൈവമേ ഇന്നും ഗാന്ധി ജയന്തിയോ? ഞാന്‍ ഗാന്ധി ജയന്തി ഇല്ലാത്ത ഒരു പുതിയ കലണ്ടര്‍ വാങ്ങാന്‍ തീരുമാനിച്ചു.