resurrection - 3


സമയങ്ങള്‍ ആക്രമിക്കുന്ന കാലങ്ങളെ മുന്‍നിര്‍ത്തി പുതിയ ജീവിതരീതികള്‍ക്ക് പൊരുത്തപെടുന്ന രീതിയില്‍ ഒരു പഴയ യോദ്ധാവ് പുനര്‍ജനിചിരിക്കുന്നു. ആത്മാര്‍ഥതയുടെ ചാപല്യങ്ങള്‍ പ്രധിരോധിക്കാന്‍ നെഞ്ചിന് ഉരുക്കിന്റെ പടച്ചട്ടകള്‍ പണിത്, ഭാണ്ടങ്ങളില്‍ മറവിയുടെ നിഘണ്ടുവും പേറി, ഒരു യോഗി കണക്കെ നിസ്വാര്‍ത്ഥനായി..

ഒറ്റപെടലിന്റെ ഓര്‍മകളെ എച്ചിലാക്കി കാലഹരണപ്പെടുന്ന സ്വപ്നങ്ങളില്‍ കെട്ടിത്തൂക്കി, കൊഴിയാന്‍ വിസമ്മതിക്കുന്ന വാടാമല്ലികളെ പുല്‍കികൊണ്ട് പ്രണയശവങ്ങളില്‍ റീത്ത് വെച്ച് പുച്ഛത്തോടെ ചിരിക്കാന്‍, പ്രസന്ന വദനനായി ഞാന്‍ ഇതാ വീണ്ടും അവതരിക്കുകയായി.

ചിതലെടുക്കുന്ന ഓര്‍മ്മകള്‍ ഭക്ഷിച്ചു ഒരു വനവാസകാലം. പ്രച്ഛാദനസഖ്യം തീര്‍ക്കാന്‍ ഇനി രണ്ടു മുഴം നാളുകള് മാത്രം. കാത്തിരിപ്പിന്റെ അവശേഷിക്കുന്ന നിമിഷങ്ങളെ പടവെട്ടി തോല്‍പ്പിച്ച് കൊണ്ട്, വെറ്റില ചവച്ചു ഉത്തരാധുനിക സാഹിത്യത്തെ ചുണ്ണാമ്പ് മണക്കുന്ന കോളാമ്പിയില്‍ കോരി വരികയായി.