ഇനി വളെരെ കുറച്ചു ദിവസങ്ങള്‍ മാത്രം, ഇപ്പൊ ജനനങ്ങള്‍ക്കും മരണങ്ങള്‍ക്കും അപ്പുറം യുഗങ്ങളിലൂടെ ജീവിച്ചവനെ പോലെ, ഒരുപക്ഷെ ആയിരം ജന്മങ്ങളുടെ പൊക്കിള്‍ കോടി അറുത്ത പോലെ, മേഘങ്ങളിലൂടെ ഉയരങ്ങളിലേക്ക് പറക്കുന്ന ചുറ്റു ഗോവണികളില്‍ കറങ്ങിയും തിരിഞ്ഞും, ചെന്നെത്തുന്ന തെരുവുകളില്‍ വര്‍ഷങ്ങളോളം രക്തം ചിന്തിയും യുദ്ധം ചെയ്തും കണ്ണീര്‍ ചുരത്തിയും എങ്ങോട്ടെന്നില്ലാതെ ഈ യാത്ര.
ഓടുന്ന വഴികളില്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെ, ഞാനെന്ന എന്റെ പുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ ഒരു കോണില്‍ ഇരുട്ട് പതിയിരുന്നു എന്റെ അക്ഷരങ്ങളെ വിഴുങ്ങുന്നു. ഇനിയും പല ജന്മങ്ങള്‍, പല രൂപങ്ങള്‍, പല പേരുകള്‍, പല ജീവിത നിശ്വാസങ്ങള്‍, പക്ഷെ ഒരേ ഒരു മുഖം മാത്രം, എന്റെ സത്യത്തിന്റെ മുഖം. ആ സത്യത്തിന് ഒരു മനസ്സ് മാത്രം. ആ മനസ്സില്‍ ഒരു കാരുണ്യമായി ഒഴിയാബാധയായി നിന്റെ മുഖവും..
ഞാന്‍ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു.