ഞാന്‍ ജനിക്കുമ്പോള്‍ അവതാരങ്ങള്‍ പിറവിയെടുക്കുന്നു എന്ന് ദൈവം പറഞ്ഞു, ഞാന്‍ വിശ്വസിച്ചില്ല. ഞാന്‍ കരയുമ്പോള്‍ പ്രളയം ഉണ്ടാകുന്നു എന്ന് ദൈവം പറഞ്ഞു, ഞാന്‍ വിശ്വസിച്ചില്ല. ഞാന്‍ ഓരോ ജന്മത്തിലും മരിക്കുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവും എന്ന് പറഞ്ഞു, ഞാന്‍ വിശ്വസിച്ചില്ല. ദൈവത്തിനു ദേഷ്യം വന്നു. "ഇറങ്ങി പോടാ പട്ടി, ഇനിയീ സ്വര്‍ഗത്തില്‍ കാലുകുത്തരുത്". ഞാന്‍ ചോദിച്ചു.. നീ കാര്യത്തിലാണോ? ദൈവം അല്ലാണ്ടെ പിന്നെ. ദൈവത്തിനു ഒരു വാക്കേ ഒള്ളൂ. രജനീകാന്തിന് പഞ്ച് ഡയലോഗിനു ട്യൂഷന്‍ കൊടുക്കുന്നത് എന്റെ ഫെയ്ക് ആണ്. ഹ ഹ ഹ .. ദൈവം അട്ടഹസിച്ചു. "ഒന്ന് മെല്ലെ, എന്റെ ചെവി പൊട്ടി!" "ഇത്രയ്ക്കു ഡിങ്കോല്‍ഫിയോ? പെട്ടെന്ന് പോടാ..
ബസ് പാസിനുള്ള കാശും പരിപ്പുവടക്കും ചായക്കുമുള്ള ചില്ലറയും വാങ്ങി പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍ നോക്ക്." ദൈവം ആക്രോശിച്ചു. ഞാന്‍ ജസ്റ്റ് എസ്കേപ് ആയി പോന്നു. അധികം നിന്നാ ചെലപ്പോ ദൈവം എന്താ ചെയ്യാന്നറിയില്ല.