കുമാരന്റെ ചിന്തകള്‍

മനുഷ്യത്വം പേറി നടന്ന കുമാരന്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി ഇടയ്ക്കിടെ ആത്മഹത്യ ചെയ്യുന്നതിനെ പറ്റി ആലോചിച്ചു. പക്ഷെ മാറ്റങ്ങള്‍ അനിവാര്യമായ മനസ്സിന്റെ സങ്കീര്‍ണതകളെ മയക്കുന്ന മരണത്തെ കുമാരന് ഭയമാണെന്ന് മനസ്സിലായി. അങ്ങിനെയാണ് കുമാരന്‍ ഒളിച്ചോട്ടം തുടങ്ങിയത്. മനുഷ്യരെ അഭിമുഖരിക്കാന്‍ പ്രയാസപെട്ട ദിവസങ്ങളില്‍ അത് ഭീരുത്വമാണെന്നു കുമാരന്‍ തിരിച്ചറിഞ്ഞു. വിജാതീയതയുടെ പരിജ കടമെടുത്തു  കുറേക്കാലം ഒരു യോദ്ധാവായി കുമാരന്‍ ജീവിച്ചു. യുദ്ധത്തില്‍ വീണ ശവങ്ങളും ചോരതുള്ളികളും മനസ്സില്‍ വെറുപ്പിന്റെ ആവി നിറച്ചപ്പോള്‍ കുമാരന്‍ വീണ്ടുമൊരു സാധാരണ മനുഷ്യനാവാന്‍ കൊതിച്ചു.

പിന്നെ പഴയ മനുഷ്യന്റെ ചാപല്യങ്ങള്‍ക്കടിമപ്പെടാതെ ഒരു ദൈവവിശ്വാസിയായി കുമാരന്‍ അഭിനയിച്ചു. ദൈവം പലപ്പോഴും സ്വാര്‍ത്ഥനാണെന്ന സംശയബുദ്ധിയും കുമാരന്‍ന്റെ യുക്തിയും ദൈവ സ്നേഹത്തിന്റെ വിപരീത തലത്തില്‍ സഞ്ചരിക്കുന്നു എന്ന് തോന്നിയപ്പോള്‍ കുമാരന്‍ വീണ്ടും ആത്മഹത്യ ചെയ്യുന്നതിനെ  കുറിച്ച് ചിന്തിച്ചു.