വീണ്ടും പുലരി പൂക്കുന്നു.


വീണ്ടും സല്‍സയുടെ നക്ഷത്രങ്ങള്‍, വീണ്ടും അപസര്‍പ്പക സ്വപ്ന സഞ്ചയങ്ങള്‍...

ഓടിപ്പോകുന്ന ദിവസങ്ങളിലേക്ക് എത്തിനോക്കാനാവാതെ തിരക്കിന്റെ തിരകളില്‍ മുങ്ങിപ്പോകുന്ന ജീവിതം, ഇടയ്ക്കു വീണു കിട്ടുന്ന അസ്തമയങ്ങളില്‍ സര്‍ഗാത്മഗതയുടെ മില്‍ക്ക് ഷേക്കിന് ഓര്‍ഡര്‍ കൊടുത്തു ഞാനെന്റെ തമാശയായ ജീവിതത്തെ നോക്കി കോട്ടുവായിട്ടു. മതിമയക്കുന്ന തരുണീമണികളുടെ അഹങ്കാരത്തെക്കാളും പൊന്തിയ അവരുടെ മാറിടങ്ങള്‍ ഞാന്‍ ആസ്വദിച്ചു. രാത്രികളില്‍ കൂടുകൂട്ടാന്‍ വെമ്പുന്ന ഫെമിനിസ്റ്റ്‌ കൂത്തിച്ചികളുടെ കൂടെക്കിടന്നു ഞാന്‍ ഉറങ്ങി.

വരണ്ട ദിവസങ്ങളില്‍ അലസതയോടെ മഴ പെയ്യിക്കുന്ന നേരം ദൈവം എന്നെവെച്ച് ചൂതുകളിച്ചു. പ്രാരംഭത്തില്‍ നഷ്ടം വന്ന സ്വപ്നങ്ങള്‍ക്ക് ആള്‍ജാമ്യമായി പ്രവാചകരെ കുരുതി കൊടുത്തു. പിന്നെയുള്ള തീരാനഷ്ടങ്ങളില്‍ വട്ടിപ്പലിശക്ക് പണം വാങ്ങാന്‍ ആളെക്കിട്ടാതെ ദൈവം ഹരിയാനയിലേക്ക് വണ്ടി കയറി.

തിരയടങ്ങാത്ത കടലിന്റെ നോവുപോലെ എന്റെ മനസ്സ് കലങ്ങി. വീണ്ടും ഞാന്‍ ആരെയൊക്കയോ പേടിച്ചോടി. അടങ്ങാത്ത പ്രണയത്തിന്റെ പുതിയ മാറ്റൊലികളില്‍ അവളെ ഞാനോര്‍ത്തു. ഗെയിലിന്‍റെ സിക്സ് വീണു മൂക്കുപൊളിഞ്ഞ പെണ്‍കുട്ടിയുടെ മനസ്സുമായി ഞാന്‍ ക്രിക്കറ്റിനെ വെറുത്തു. ക്രിക്കറ്റില്‍ ബാക്കിയായ സമയങ്ങള്‍ക്കു പകരം കൊടുക്കാന്‍ ഞാനെന്റെ പ്രണയത്തെ ഞാന്‍ വിട്ടു കൊടുത്തില്ല. പകരം, രക്തോട്ടമില്ലാത്ത മാംസപിണ്ടങ്ങളുടെ അകാലത്തുള്ള സ്ഖലനങ്ങളില്‍, മനസ്സില്‍ മിന്നിമറയുന്ന കാഴ്ചകളില്‍ മുങ്ങി ഞാന്‍...  അതില്‍ അടരാടുന്ന ഫെമിനിസ്റ്റ്‌ കൂത്തിച്ചികള്‍ എന്നെ ശപിക്കുമോ എന്തോ?

വീണ്ടും പുലരി പൂക്കുന്നു. ഞാനെന്റെ ചിന്തകള്‍ നെയ്തു തുടങ്ങട്ടെ.. എനിക്കിനിയും ഒരായിരം മനസ്സുകളില്‍ പ്രണയം നെയ്യാനുണ്ട്.