നീലാംബരി !

മൗനങ്ങളുടെ യാത്രയായിരുന്നു അത്, ഞാനും അവളും തമ്മിലുള്ള അന്തരങ്ങള്‍ വിളിച്ചോതുന്ന ആ സമയങ്ങളില്‍ പറയാന്‍ മറന്ന വാക്കുകളെ പരതിനടക്കുന്ന മനസ്സിന്റെ വിസ്തീര്‍ണ്ണം കൂടിവരികയായിരുന്നു. പക്ഷെ മാനാഞ്ചിറയുടെ മതിലുകള്‍ എന്റെ മനസ്സിനെ തടഞ്ഞുവെച്ചു. വീണ്ടും അവളുടെ മുഖത്തുതന്നെ എന്റെ നോട്ടങ്ങളെ ഞാന്‍ നങ്കൂരമിട്ടു. അവളുടെ കണ്ണുകള്‍ കണ്ടപ്പോള്‍ പറയതിരിക്കാന്‍ തോന്നിയില്ല. വലിയ കണ്ണുകള്‍. തുളഞ്ഞുകയറുന്ന നോട്ടം.

"ഒന്ന് പറയട്ടെ, ഭവതിയുടെ കണ്ണുകള്‍ വീണ്ടും എന്റെ അസ്ഥിത്വത്തെ ചൂഴ്ന്നെടുക്കുന്നു."

അവള്‍ക്കതൊരു പരിഹാസ്യമായി തോന്നി, അവജ്ഞയോടെ അവളുടെ മറുചോദ്യം.

"മുനിവരാ, എന്റെ കണ്ണുകളെയും ചുണ്ടുകളെയും വര്‍ണ്ണിച്ച് ഒരു ഫ്രീ സെക്സ് സങ്കടിപ്പിക്കാനുള്ള പരിപാടിയാണോ?"

ഫ്രീ സെക്സ്, ഉഭയസമ്മതത്തിന്റെ രതിമുറിയില്‍ തീരുന്ന ഉച്ച്വാസങ്ങള്‍ക്ക് മേലെ ബാഷ്പീകരിക്കുന്ന കാമം, ചിലനേരത്ത് "കാമം" "സെക്സ്" എന്നൊക്കെ പറയുമ്പോള്‍ എനിക്ക് മനംപിരട്ടും, പക്ഷെ എന്നെ ചഞ്ചലപ്പെടുത്താന്‍ മാത്രം അവള്‍ക്കയില്ല, അവളുടെ വാക്കുകള്‍ക്കും. പാര്‍ശ്വവല്‍ക്കരിച്ച വാക്കുകള്‍ കേട്ടാല്‍ പ്രകോപിതനാകുന്ന ഒരു തലത്തിലല്ല ഇപ്പോഴെന്റെ മനസ്സുള്ളത്. എന്നാല്‍ അതിന്റെ മറുഭാഗം ചിന്തിക്കുമ്പോള്‍ മനസ്സില്‍ മുറിവേറ്റപോലെ തോന്നി. എന്റെ മുഖത്ത് അതു പ്രതിഫലിക്കില്ല, കാരണം, ഇവളുടെ ഇടഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഇടഞ്ഞ ഉത്തരങ്ങള്‍ നല്‍കി എനിക്ക് പണ്ടേ പഴക്കമുണ്ടായിരുന്നു.

"ഞാന്‍ ഭവതിയുടെ കണ്ണുകളെ മാത്രമാണ് പരാമര്‍ശിച്ചത്."

അവള്‍ എന്നെ ഉള്‍കൊള്ളുന്നില്ല എന്നുമാത്രമാണ് എനിക്ക് തോന്നിയത്. അവള്‍ പിന്നെയും എന്തിന്റെയോ പിന്നാലെ പാഞ്ഞു എന്നെ സംശയിക്കുന്ന ചോദ്യങ്ങള്‍ തുടര്‍ന്നു.

"ഈ കരിവാരിത്തേച്ച കണ്ണുകളും ചായം പൂശാത്ത ചുണ്ടുകളും കൂര്‍പ്പിച്ചു നിര്‍ത്തിയ മുലകളും മാത്രമാണല്ലേ എന്റെ സിംബോളിക് സെക്സ് അപ്പീല്‍."

ഒരുകാലാത്തു അവളുടെ കണ്ണുകള്‍ മാത്രമായിരുന്നു എന്റെ നെഞ്ചില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കിയിരുന്നത്, കാലക്രമേണ അവള്‍ പൂര്‍ണ്ണമായും എന്നെ ആവാഹിക്കുകയായിരുന്നു.

ചിലനേരത്ത് അവളുടെ കൊഞ്ചല്‍ കാണുമ്പോള്‍ തോന്നും ഇവളിങ്ങനെ അഭിനയിക്കുകയാണോന്ന്. ഒരേ സമയം കുട്ടിയായും പക്വത വന്ന കാമുകിയായും എങ്ങനെ മാറാന്‍ കഴിയുന്നു എന്നൊക്കെ. ഇപ്പോള്‍ അവള്‍ പൂര്‍ണ്ണമായും ഒരു മുതിര്‍ന്ന സ്ത്രീ തന്നെയാണ്. ഈ ട്രാന്‍സ്‌ഫോര്‍മേഷനാണ് എനിക്കിവളില്‍ വീണ്ടും മോഹമുദിപ്പിക്കുന്നത് എന്ന് ചിലപ്പോള്‍ തോന്നി പോകും, ആ കരിവാരിത്തേച്ച കണ്ണുകളാണ് എന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളില്‍ വന്ന് ഇവളെക്കൊണ്ട് പെയിന്റ് അടിപ്പിക്കുന്നത്.

"ഭവതി പിന്നെയും എന്തോ അതുമാത്രം സംസാരിക്കുന്നു. ഞാന്‍ മനസ്സാ അതൊന്നും ആഗ്രഹിച്ചിട്ടില്ല."

അവള്‍ മുന്‍ധാരണകള്‍ വെച്ചു സംസാരിക്കുന്ന പോലെ തോന്നി, മനസ്സുകൊണ്ട് ഒരു നൂറ്റാണ്ടിന്റെ പരിചയമുണ്ടായിട്ടും അവള്‍ക്കിപ്പോ ഞാന്‍ പേരറിയാത്ത അപരിചിതന്‍. വ്യക്തിത്വമില്ലാത്ത പകുതി മുഖമൊളിപ്പിച്ച പ്രണയത്തിന്റെ ഗൂര്‍ഖ. പക്ഷെ ഇന്നവള്‍ അപകര്‍ഷതാബോധത്തിന്റെയോ സ്ത്രൈണത തീണ്ടുന്ന ലജ്ജയോ ഇല്ലാത്ത മുഖത്ത് കരിവാരിത്തേച്ചു മുടി നീട്ടി വളര്‍ത്തിയ ലോകത്തിന്റെ സ്നേഹകന്യക.

"മുനിവരാ, താങ്കള്‍ക്കെന്നെ വീണ്ടും പ്രണയിച്ചുകൂടേ?."

മാസ്മരികമായ നോട്ടത്തോടെയുള്ള ആ ചോദ്യം എന്റെ കാലുകളെ മാനാഞ്ചിറയുടെ പുല്‍തകിടികള്‍ക്കിടയിലൂടെ ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക് വേരാഴ്ത്തി. ആ ചോദ്യം ഒരു ചതിയുടെ ചോദ്യം പോലെ തോന്നി. മനസ്സിന്റെ ജനാലകള്‍ തുറന്നു ഞാന്‍ ആ ചോദ്യത്തെ സ്വീകരിച്ചു. എന്നെ വഞ്ചിക്കാനുള്ള ഈ ചോദ്യം. ഞാന്‍ വഞ്ചിക്കപ്പെടുന്ന ഈ ചോദ്യം. എന്റെ മാനസികനിലയെ മുഴുവനായി തകിടംമറിക്കുന്ന മുറിപ്പെടുത്തുന്ന ചോദ്യം. ഞാനൊരു  വിഡ്ഢിയെപ്പോലെ അവളെനോക്കിയിരുന്നു.

"ഭവതി വീണ്ടും വിഷയങ്ങള്‍ വളച്ചുകെട്ടി കൊണ്ടുപോകുന്നു."

"മുനിവരാ, തീര്‍ച്ചയായിട്ടും അല്ല, അങ്ങിപ്പോള്‍ വിവാഹിതനാണ്, എനിക്കും ഉണ്ട് ഭര്‍ത്താവും കുഞ്ഞും, താങ്കള്‍ക്ക് എന്നെ പ്രണയിക്കാനുള്ള ധൈര്യമുണ്ടോ?"

പഴയപോലെ വീണ്ടും അവളുടെ ചോക്ലേറ്റു നിറമുള്ള പൊന്തിയ നന്ഗ്നമായ മാറിലേക്ക് വീഴാന്‍ തോന്നി. പക്ഷെ എന്റെ മനസിനെയും ആത്മാവിനെയും ഞാന്‍ ചങ്ങലക്കിട്ടിരുന്നു. എന്റെ പ്രണയത്തിന്റെ മുഖത്ത് കാമമാണ് ഇപ്പോഴും തിളക്കുന്നത്. ഇനിയൊരിക്കല്‍ക്കൂടി കുറ്റബോധം തോന്നാനും, നെഞ്ചു നീറ്റാനും, എഴുതാനും.... ഒന്നിനും വയ്യ!! എന്നാല്‍ കൂടി.. വേണ്ട..

"ഭവതീ, ഞാന്‍ വീണ്ടും ഒരു പ്രണയത്തില്‍ അകപ്പെടാനുള്ള മാനസികാവസ്ഥയില്‍ അല്ല. ഞാന്‍ എന്നെ സ്വയം തളയ്ക്കുകയാണ്"

എന്റെ ഉത്തരങ്ങള്‍ക്ക് ശക്തിപോരായിരുന്നു. എന്റെ ഉത്തരങ്ങള്‍ ആളില്ലാത്ത പട്ടംപോലെ ആകാശത്ത്‌ അലയുന്നു, അവള്‍ക്കു കേള്‍വിശക്തി നഷ്ടപ്പെട്ടിരിക്കുന്നു, ശരീരം നിര്‍ജ്ജലീകരണം വന്നപോലെ, ചങ്ങല പൊട്ടിയ ഭ്രാന്തന്റെ സങ്കടം നിറഞ്ഞു നിസ്സഹായമായി നില്‍ക്കുന്നു. ഒരു വിചിത്രമായ അനുഭവത്തില്‍ അകപ്പെട്ടെന്നപോലെ, അവളെന്നെ സഹതാപം കാംഷിക്കുന്ന പോലെ നോക്കി. അപ്പോള്‍ അവള്‍ വീണ്ടും എന്റെ നീലാംബരിയാവുകയായിരുന്നു.

"പ്രണയം, അത് വേണ്ട.. ഈ ഒരു രാത്രിയെങ്കിലും തന്നൂടെ? എനിക്ക് വേണ്ടി... അങ്ങയുടെ ആ പഴയ..."

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

  ------------------------  

‍ഇത് വരെ കണ്ടുപിടിക്കപെടാത്ത ഒരു ദ്വീപിന്റെ സുന്ദരമായ മുഖം പോലെ നിഷ്കളങ്കമായി അവള്‍ അനങ്ങാതെ കിടന്നു, അവളുടെ മുഖത്തെ ചായങ്ങള്‍ എന്റെ വിയര്‍പ്പില്‍ ഇളകിയിരിക്കുന്നു, മനസ്സ് വിശന്നു കാത്തുനില്‍ക്കുന്ന അവളുടെ കല്ലിച്ച മുലകള്‍ക്ക് മേലെ ഞാന്‍ മുഖം താഴ്ത്തിക്കിടന്നു.

"മുനിവരാ,  അങ്ങെന്നെ   ഒന്നുകൂടി ദൃഡമായി പുണരുക,  അങ്ങെയുടെ മുഖം എന്റെ മാറില്‍ പൂഴ്ത്തിവെക്കൂ. എന്നെ വീണ്ടും വീണ്ടും അടുപ്പിക്കുക, ഞാന്‍ അങ്ങയെ പൂര്‍ണ്ണമായും എന്റെ നെഞ്ചിനുള്ളിലാക്കട്ടെ.

ഞാനവളെ വീണ്ടും ഗാഡമായി അണച്ചുപിടിച്ചു. അതിലവള്‍ സ്വതന്ത്രയായ പോലെ തോന്നി.

"മുനിവരാ, താങ്കളുടെ സംസാരത്തില്‍ മറ്റുള്ളവരെ മയക്കുന്ന രീതിയില്‍ എന്തെങ്കിലുമുണ്ടോ? "

അവള്‍ വീണ്ടും ആ പഴയ പൊട്ടിപ്പെണ്ണാവുകയായിരുന്നു.

"എല്ലാവരും ഇത് ചോദിക്കാറുണ്ട്, ഞാന്‍ എന്നും എന്റെ സ്വാഭാവികതയിലൂന്നി സംസാരിക്കുന്നു. എന്നിട്ടും, ഞാന്‍ അവരോടാരോടും പഞ്ചാരമയത്തില്‍ സംസാരിക്കാറില്ല, എന്റെ സ്ഥയീഭാവത്തില്‍ എന്റെ മനസ്സില്‍ തോന്നുന്നത് സത്യസന്ധമായി സംസാരിക്കുന്നു എന്നല്ലാതെ അതിന് എന്തു പ്രത്യേകതയാണുള്ളത്. "

" അങ്ങെയുടെ പുതിയ കാമുകിമാരാണോ ഇങ്ങനെ പറയാറുള്ളത്.?"

ഞാന്‍ ചിരിച്ചു.

"എനിക്കറിയാം, അങ്ങെന്നെ അങ്ങയുടെ അവസാനത്തെയും എന്നത്തെയും കാമുകിയക്കാമോ?"

ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു

"ഗന്ധര്‍വന്‍മാര്‍ക്ക് അങ്ങനെ ലിഖിത നിയമങ്ങള്‍ ഒന്നുമില്ല."

അവളും ചിരിച്ചു.

"എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"

"നീ മനസിലാക്കുക എന്നെ സംബന്ധിച്ച് അതൊരു കാര്യവുമല്ല എന്ന്."

"അതെനിക്കറിയാം, എന്നിരുന്നാലും ഇത് എന്നും ഓര്‍മ്മയിലിരിക്കട്ടെ. എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"

"പക്ഷെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നേക്കാളേറെ"

"ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലേ എന്നെ പ്രണയിക്കരുത് എന്ന്."

"പക്ഷെ.."

എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. എന്റെ മുഖത്ത് ഒരു മനുഷ്യന്റെ എല്ലാ പൂര്‍ണതയും നിറഞ്ഞു നിന്നു. അവളുടെ ശരീരത്തിലെ സ്ത്രൈണമായ എല്ലാ നിരാശയും അവളുടെ മുഖത്ത്  നിറഞ്ഞിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്നിരുന്നാലും കുറെ ദേശങ്ങള്‍ക്കിപ്പുറം പിരിഞ്ഞ നദി വീണ്ടും കണ്ടുമുട്ടിയതു പ്രഖ്യാപിച്ചതിന്‍റെ ആഹ്ളാദത്തിമിര്‍പ്പില്‍ ഞാന്‍ അവളുടെ നഗനമായ മാറില്‍ മുഖമമര്‍ത്തിക്കിടന്നു.


ഒരു ചായയുടെ ആത്മരതി !



മനസ്സ് മടുത്തപ്പോള്‍ ഒരു ചായ കുടിക്കാം ന്നു കരുതി.

ഒരു കവിള്‍ ചായ കുടിച്ചപ്പോള്‍ ആ കലങ്ങാത്ത ചായപ്പൊടിക്ക് എന്റെ പോലെ എന്തോ മനസംഘര്‍ഷമുള്ളതുപോലെ തോന്നി, പച്ചയില ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന അംഗീകൃത മൃദുലഹരി. എന്റെ ധമനികളെ വിറപ്പിച്ചു ഉന്മാദം കൂട്ടുന്ന ഈ ലായനി ആരാണാവോ കണ്ടു പിടിച്ചത്.

ഒരു ചതികൂടി ഈ ചായയുടെ പിന്നിലുണ്ടെന്ന സത്യത്തിന് എന്റെ ഉള്‍ക്കരുത്തു കെടുത്താനായി. മാതൃത്വത്തിന് അഴകായി നല്‍കിയ മുലപ്പാല്‍, പശുവിനെയും കിടാവിനെയും പറ്റിച്ച് ഊറ്റിയെടുക്കുന്ന ഈ പാലുതന്നെ. ആ നിരപരാധിയായ പശുക്കിടാവിന്റെ ആരോഗ്യത്തില്‍ നിന്ന് പങ്കുപറ്റുന്ന വെറിപിടിച്ച മനുഷ്യരുടെ ഓരോ കണ്ടുപിടുത്തം. പാലിന് വെളുപ്പ്‌ നിറം നല്‍കിയ ദൈവത്തോട് എനിക്ക് അനുകമ്പ തോന്നിയില്ല. കാരണം മനുഷ്യനെ പറഞ്ഞാല്‍ മതി.

പ്രകൃതിയുടെ ആവാസവ്യവസ്ഥിതിയെ തകിടം മറിക്കുന്ന കോപ്പിലെ കണ്ടുപിടുത്തങ്ങള്‍. പക്ഷെ അതൊന്നുമായിരുന്നില്ല പ്രശ്നം, പിന്നെന്താന്നാവും.. ഹെക്ടര്‍ കണക്കിന് കരിമ്പുതോട്ടങ്ങള്‍ വെട്ടിമുറിച്ചു പിഴിഞ്ഞ് ഉണ്ടാക്കിയെടുത്ത പളങ്കുപോലുള്ള ഈ പഞ്ചസാരയ്ക്കും എന്നെ സന്തോഷിപ്പിക്കാനാവുന്നില്ല. കാരണം, അവളെന്നെ മറന്നുപോയെങ്കിലും അവളുടെ ചുണ്ടിലെ മധുരത്തിനു പകരംവെക്കാന്‍ ഒരു പഞ്ചസാരക്കും കഴിയില്ല എന്നുള്ള ബോധം എന്നെ തളര്‍ത്തുന്നതു കൊണ്ട്മാത്രം.

എട്ടു രൂപയുള്ള ചായക്ക് പത്തുരൂപാ നോട്ടുവച്ച് ഇറങ്ങിപ്പോരുമ്പോള്‍ പിന്നില്‍ നിന്ന് ഒച്ചവെച്ച ചായക്കടക്കാരന്‍ പറഞ്ഞതും കൂടിയാകുമ്പോള്‍ എല്ലാം ശുവം.

"ഈ രണ്ടുരൂപ പിന്നെ മമ്മൂട്ടിയോ മോഹന്‍ലാലോ വന്നു കൊണ്ടുപോവുമോ" ന്നു.

പിന്നെയും മനസ്സില്‍ ചോദ്യങ്ങള്‍ മാത്രം ബാക്കി.

ആ ചായക്കടക്കാരന്‍, അയാളുടെ മനസ്സില്‍ എന്താരായിരുന്നോ എന്തോ?

ശ്രീരാഗ് !


വരണ്ട സ്വപ്നങ്ങളില്‍ ജീവനിറ്റ്‌
അനാഥമായി കിടക്കുന്നു ഒരു പ്രണയം.

പ്ലാസ്റ്റിക് സ്നേഹം കൊണ്ട് ക്രൂരമായി
ബന്ധിച്ച നഗ്നമായ ആത്മാവ് ശ്വാസം മുട്ടി മരിച്ചിരിക്കുന്നു.

വന്‍കുടലിലെ അന്‍പത്തിയാറു ഉറക്കഗുളികകള്‍
തണുപ്പിച്ച മരണത്തെ പുതച്ച പ്രണയം അതാ മരിച്ചിരിക്കുന്നു.

ചീഞ്ഞു മണത്ത സ്വപ്നങ്ങളെ ഇഴകീറിയയും
തുന്നിക്കെട്ടിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു.

സുതാര്യതയില്ലാത്ത സ്നേഹത്തിന്റെ
വഞ്ചനയായിരുന്നു പ്രണയത്തെ കൊന്നത്.

സ്നേഹിക്കാന്‍ വെമ്പുന്ന പച്ചമനസ്സിന്‍റെ
ആത്മാവില്ലാത്ത പ്രഹേളികകളുടെ വഞ്ചന.

സ്നേഹത്തിന് വേണ്ടി ദാഹിച്ചു വലഞ്ഞു
അതിലലിഞ്ഞു ജീവന് വിലപറഞ്ഞ പ്രണയവഞ്ചന.

അതെ, വഞ്ചനയായിരുന്നു പ്രണയത്തെ കൊന്നത്.

Where will I go?

and again today,

Where do I hide myself?
I lost in my dreams
I lost in my dreams !
Where will I go?

As they haunted by your face;

ചോദ്യങ്ങള്‍ ! ഉത്തരങ്ങളും.


ബസ്സിറങ്ങി നടക്കുമ്പോള്‍ അവള്‍ ചോദിക്കുകയായിരുന്നു.

"ഞാന്‍ നിങ്ങളുടെ ആരാ?"

അതിനു പ്രത്യേകിച്ച് മറുപടി എനിക്ക് ഉണ്ടായിരുന്നില്ല. അവളുടെ തടിച്ച ദേഹത്ത് വെള്ളസാരിയുടുത്തതിന്‍റെ അഭംഗി ആസ്വദിക്കുകയായിരുന്നു ഞാനപ്പോഴും. വാഹനങ്ങള്‍ ഞങ്ങളെ പാഞ്ഞു എങ്ങോട്ടോ പോവുന്നു. നടക്കുമ്പോള്‍ എന്റെ മുഖത്ത് നോക്കാതെ അവളിങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് വലിയ അത്ഭുതം തോന്നിയില്ല. അല്ലെങ്കിലും ഞാന്‍ അവളുടെ ആരാ. കൂട്ടുകാരന്‍? കാമുകന്‍? അതോ അവിഹിതം നടത്താന്‍ ആഗ്രഹിക്കുന്ന പലതും നടിക്കുന്ന വെറും ഒരു അപരിചിതന്‍. ഞാനിവളെ എന്തായിക്കാണുന്നു എന്നത് ഇപ്പഴും എനിക്കൊരു പിടുത്തമില്ല. അങ്ങനത്തെ എന്നോടാണ് ഇവള്‍ ഇമ്മാതിരി ചോദ്യം ചോദിക്കുന്നത്.

ഇപ്പ്രാവശ്യം എന്റെ മുഖത്ത് നോക്കി അവള്‍ ചോദിച്ചു.

"എന്താ ഉത്തരമില്ലേ?"

എന്റെ ഉത്തരം ഒരു മറുചോദ്യമായിരുന്നു.

"ഞാന്‍ നിന്റെ ആരാവണം?"

അത് കേട്ടപ്പോ പിന്നെ അവളും മിണ്ടാതെ അങ്ങനെ നടന്നു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കുറേ നടന്നപ്പോള്‍ എനിക്ക് മടുപ്പ് തോന്നി, ഞാനൊരു വില്‍സ് എടുത്തു കത്തിച്ചു. അവളെന്റെ മുഖത്തേക്ക് ഈര്‍ഷ്യയോടെ നോക്കി. അവള്‍ കുറച്ച് അകലം നീങ്ങി നടക്കാന്‍ തുടങ്ങി.

പുക പുകഞ്ഞു.
ഞാനത് ആസ്വദിച്ചു.

"നിങ്ങള്‍ എന്നെക്കുറിച്ച് ഓര്‍ക്കാറുണ്ടോ?"

അവളുടെ മുഖത്തെ അവഞ്ഞ്ജ മാറിയിരുന്നില്ല. അതുകേട്ടപ്പോള്‍ എനിക്കവളോട് പുച്ഛം തോന്നി, ആത്മാര്‍ഥമായി ഓര്‍ക്കാന്‍മാത്രം അവളെന്താണ് എനിക്ക് തന്നിട്ടുള്ളത്. ചുമ്മാ ജോലിയുടെ നേരമ്പോക്കില്‍ അവളുതിര്‍ക്കുന്ന മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കല്‍ ഇവളെന്റെ കൊല്ലിക്കുപിടിക്കുന്ന ഇമ്മാതിരി ചോദ്യങ്ങള്‍  ചോദിക്കുമെന്ന്. ഇവള്‍ക്ക് ഇടയ്ക്കു വട്ടാണ്.

"ഓര്‍ക്കാന്‍ മാത്രം നീയെനിക്ക് എന്ത് ഓര്‍മകളാണ് തന്നിട്ടുള്ളത്?"

അവളുടെ മുഖം ഖിന്നമായി.
വേണ്ടായിരുന്നു എന്ന് തോന്നി.
അവളെവിടെയോ ഒറ്റപ്പെടുന്നു എന്നെനിക്കറിയാം, പക്ഷെ അവളൊരിക്കലും എന്നോട് മനസ്സ് തുറന്നു സംസാരിക്കാറില്ല. അവളുടെ ഭ്രാന്തിന് എന്തെങ്കിലും പുലമ്പും, ഞാനതിന് എന്റെ ഭ്രാന്തിന്റെ അറിവിലുള്ള ഉത്തരങ്ങള്‍ അവള്‍ക്കും നല്‍കും, ചിലപ്പോ ഞങ്ങള്‍ പരസ്പരം തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി അപവാദം പറഞ്ഞും അസഭ്യം പറഞ്ഞും കരിവാരിത്തേച്ചു കളിക്കും. എന്നിട്ട് ചിരിക്കും. അപ്പോള്‍ എനിക്കവളോട് പറയാന്‍ പറ്റാത്ത ഒരിഷ്ടം തോന്നാറുണ്ട്. അതെന്താണ് എന്നാലോചിച്ചാല്‍ ചിലപ്പോ ഞാന്‍ വെട്ടിലാകും. അതുകൊണ്ട് അതിനെ ഞാന്‍ അധികം താലോലിക്കാറില്ല. മനപ്പൂര്‍വ്വം അതിനെ മറക്കും. എല്ലാം കഴിഞ്ഞാലും അവളൊരു ദുഃഖസ്മൃതിയിലേക്ക് ആണ്ട് പോവുന്നത് കാണാം. അതെന്റെ മനസ്സിനെ വല്ലാതെ ആകര്‍ഷിക്കും. അന്നവള്‍ പറഞ്ഞത് പോലെ അത് ചിലപ്പോള്‍ സഹതാപമായിരിക്കാം.

"ഇനി ഞാന്‍ നിങ്ങളോട് സംസാരിക്കില്ല"

"അതെന്തേ?"

"നിങ്ങള്‍ വാക്കിന് വ്യവസ്ഥയില്ലാത്ത നീചനാണ്"

അത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു.

നിറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി അവള്‍ പിന്നെയും.

"അല്ലെങ്കിലും ചുമ്മാ ഇരിക്കുമ്പോ എന്നെ ഓര്‍ത്തൂടെ"

ചുണ്ടില്‍ എരിയുന്ന പുകയോട് എനിക്കാര്‍ത്തിയയിരുന്നു, അവളുടെ എതിര്‍ഭാഗത്തേക്ക് പുകയൂതി ഞാന്‍ പറഞ്ഞു.

"ഇതിനു ഞാന്‍ എന്ത് മറുപടി പറയും, ഒന്നുകില്‍ നീ പറയൂ, എന്നെ സ്നേഹിക്കൂ, എന്നെ കാമിക്കൂ എന്നെല്ലാം."

അവളുതെ അവജ്ഞയോടെയുള്ള മറുപടിയായിരുന്നു.

"പറയില്ല"

എനിക്ക് ദേഷ്യം വന്നു

"പറയാതെ കേള്‍ക്കാന്‍ ഞാന്‍ ദൈവമല്ല"

അവള്‍ എന്നെ അതിലേറെ ദേഷ്യത്തോടെ നോക്കി.

"അപ്പൊ അല്ലെ?"

പിന്നെ ഞാന്‍ ശാന്തനായി.

"അല്ല, ചിലതൊക്കെ അറിഞ്ഞാലും അറിയാത്ത പോലെ ഇരിക്കണം, നമ്മളൊക്കെ നിസ്സഹായരായ വെറും മനുഷ്യരാണ്."

ആ ശാന്തതയില്‍ അവളൊരു പാവം മാലാഖയായി.

"നിങ്ങള്‍ക്ക് എല്ലാമറിയാം, എന്നിട്ടും അറിയാത്തപോലെ നടിക്കുന്നു, അതല്ലേ സത്യം. അതുപോലെ നിങ്ങള്‍ക്ക് പ്രണയമില്ല, അതുപോലെ ഭാവിക്കുന്നു. നിങ്ങള്‍ക്ക് പ്രണയിക്കാന്‍ അറിയില്ല. അതും സത്യമാണ്"

ഇവള്‍ എന്നെ വെറുമൊരു ശരാശരിക്കാരനായി കാണുന്നു. അല്ലെങ്കിലും എല്ലാ പെണ്‍കുട്ടികളും അണ്ടിയോട് അടുക്കുമ്പോ ഇമ്മാതിരി സ്വഭാവം കാണിക്കും, ഇതിനൊക്കെ ഞാന്‍ അതേപോലെ മറുപടി പറയണം.

"എന്റെ പ്രണയം നീ താങ്ങില്ല, അതാണ്‌ സത്യം"

അവളുടെ നിസ്സംഗത തളം കെട്ടിയ മുഖത്ത് സങ്കടത്തിന്റെ തിരയടിക്കുന്നതിന്റെ തുടക്കം.

"അപ്പൊ നമ്മുക്കിടയില്‍ നമ്മളറിയാതെ എന്തോ നടക്കുന്നു എന്ന് നിങ്ങള്‍ സമ്മതിക്കുമോ?"

ഞാന്‍ അവളെ വെറുതെ വിടാന്‍ തീരുമാനിച്ചു.

"അറിയില്ല"

പക്ഷെ അവള്‍ അതിനു ഒരുക്കമല്ലായിരുന്നു. അവളെന്റെ നേര്‍ക്ക്‌ ആഞ്ഞടിക്കുകയാണ്.

"അറിയില്ല, എന്നല്ല.. അറിയാത്തപോലെ നടിക്കുന്നു എന്ന് പറ"

എനിക്കെന്നെ കൈവിടുന്നപോലെ തോന്നി. അറിയാതെ എന്റെ മനസ്സ് ലഹരിയില്‍ വഴുതുന്ന നാക്ക് പോലെ പുളഞ്ഞു.

"നിനക്ക് ഭ്രാന്താണ്, എനിക്ക് നിന്നെ ഇഷ്ടമാണെന്ന് നിനക്കറിയാം, എന്നിട്ടും എന്തിനാ നീ എന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്."

ആ ഡയലോഗ് അബദ്ധമായോ എന്നെനിക്കയില്ല. എന്നാലും ഞാനറിയെതെ അത് പറയുകയായിരുന്നു. അതിലെനിക്ക് നഷ്ടബോധം ഒന്നും തോന്നുന്നില്ല. കാരണം മുന്‍പേ പറഞ്ഞ പോലെ എന്റെ മനസ്സില്‍ ഉടക്കിനില്‍ക്കുന്ന ഈ ഭാവം ഒരിക്കല്‍ പുറത്തു വന്നേ മതിയാകൂ. പരിധിക്കുള്ളില്‍ നിന്ന് അവളെ സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും മാത്രമേ എനിക്കാവൂ. സ്വാര്‍ത്ഥത തീര്‍ക്കുന്ന ബാഹ്യാവസ്ഥയില്‍ എന്റെ സ്വാതന്ത്യ്രത്തിനു കടിഞ്ഞാണിടുക മാത്രമേ എനിക്ക് വഴിയുള്ളൂ.

അവളിപ്പോ മഹാത്മഗാന്ധിക്ക് പഠിക്കുന്ന പോലെ ശാന്തതയെ എഗാഗ്രമാക്കി പറഞ്ഞു.

"ഞാനിതു മാത്രമാണ് പ്രതീക്ഷിക്കുന്നത്, വേറെ ഒന്നും ഒരു അപരനായ നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല, ഒറ്റക്കിരിക്കുമ്പോള്‍ ആശ്വസിക്കാന്‍, നിങ്ങളെ ഓര്‍ക്കുമ്പോ സന്തോഷം മാത്രം തോന്നാന്‍ എനിക്കിതൊക്കെ കേട്ടാല്‍ മതി, എന്റെ വാശിയും നാട്യങ്ങളും നിങ്ങള്‍ മനസിലാക്കുന്നു, എന്നെ അറിയുന്നു എന്ന് ഞാനറിയുമ്പോള്‍ തോന്നുന്ന ആത്മാഭിമാനമില്ലാത്ത വൃത്തികെട്ട മനസ്സിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്."

അതുകേട്ട ്പോള്‍ എനിക്കവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നി.

അതേസമയം എന്റെ അപരത്വത്തിന്റെ വിഷാദം എന്നെ തളര്‍ത്തി. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന പുതുമയുടെ ചൊല്ല് എന്റെ മനസ്സില്‍ വൈരുധ്യം നിറച്ചു. സ്വയം വഞ്ചിക്കുന്ന ഈ നേരങ്ങളില്‍ സത്യത്തില്‍ എനിക്കെന്ത് സന്തോഷമാണ് നല്‍കുന്നത്. ഈ വികാരത്തിന്റെ ആത്മാര്‍ത്ഥക്ക് എന്ത് പരിവേഷം കൊടുക്കും. ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. അതിനൊന്നും ഈ സമയങ്ങള്‍ക്ക്‌ ഇടയില്ല. ജീവിതം തന്നെ മനസ്സിനെ വഞ്ചിക്കുന്ന ഓരോ നാടകങ്ങളാണ്.

അതില്‍ നല്ല വേഷമണിയുക, കയ്യടി വാങ്ങുക.

പിന്നെ മദ്യപിക്കുക, അതില്‍ ഉന്മാദിക്കുക.

ഞങ്ങള്‍ രണ്ടും ഉള്ളില്‍ സന്തോഷം നിറച്ചു എവിടെയോ മറഞ്ഞ അന്തസത്തയെ മറന്നു കൊണ്ട് ആ രാത്രിയിലേക്ക് നടത്തം തുടര്‍ന്നു.

ഒരോര്‍മ!

മഴ തുളച്ച വിടവില്‍ കുടുങ്ങിയ ഒരോര്‍മയായി നീ ഇന്നും.
മറവിയുടെ ദൂരത്തു നിന്നെ കളയാന്‍ മനസ്സുറക്കുന്നില്ല ഇപ്പോഴും.

ഇന്ധന ദല്ലാളുകള്‍ !












ജനങ്ങള്‍ക്ക്‌ കീഴ്പ്പെട്ട് അര്‍മാദിച്ചു ഭരിക്കുന്ന
യുക്തിയുടെ ജനനേതാക്കള്‍ കൊഞ്ഞനംകുത്തി.

സായിപ്പിന്റെ വിളിപ്പെണ്ണ് ഇന്ദ്രപ്രസ്ഥത്തില്‍
ചായം തേക്കാതെ പതിവ്രതയായി മടിച്ചുനിന്നു.

പെട്രോള്‍ നീതിയില്ലാത്ത അലങ്കരിച്ച വണ്ടികളില്‍ കയറിയും

പാതയോഗങ്ങളില്‍ മൂത്രമൊഴിച്ചു അവര്‍ ജനയുഗനവോദ്ധാനയാത്ര നടത്തി.

നീചന്റെ നീതീകരിക്കാത്ത അന്തസ്സില്‍ ജീര്‍ണിച്ച
നീലദുപ്പട്ടകെട്ടി അന്തരങ്ങളില്‍ പ്രജാപതി പ്രസംഗിച്ചു.


ആസ്തമ പിടിച്ച ശകടങ്ങളില്‍ പായുന്ന ജനതയുടെ
വികാരങ്ങള്‍ അവര്‍ എണ്ണകമ്പനികള്‍ക്ക് കൂട്ടിക്കൊടുത്തൂ.


എണ്ണക്കമ്പനി കന്യകകള്‍ വിമോചിപ്പിച്ച ദാഹത്തില്‍
നിര്‍ദ്ധനജനനേതാക്കള്‍ രാജ്യത്തെ മാനഭംഗപ്പെടുത്തി.

നിലവിളികള്‍ തീര്‍ത്ത ബന്ദില്‍, ഹര്‍ത്താലില്‍
മിലിട്ടറി വാങ്ങി സേവിച്ചു കഴുതകള്‍ സങ്കടം അറിയിച്ചു.


സ്വപ്നങ്ങളുടെ ശവഘോഷയാത്ര



വട്ടത്തിലുള്ള റീത്തുകള്‍ ചുമന്നു
നിലവിളിയോടെയാണ് മരണം വന്നത്.
മറികടന്നോടാന്‍ നിലവിളിച്ച പ്രണയങ്ങള്‍ക്കു
റേഷന്‍ കാര്‍ഡില്‍ പേരില്ലായിരുന്നു.

മരണം കൊതിച്ച പ്രണയങ്ങള്‍ക്കു
പുതിയ സ്വപ്നജീവിതമായിരുന്നു മരണം.
സ്വപ്നങ്ങളുടെ ശവഘോഷയാത്രയില്‍ കുടചൂടി
പരദൂഷണം പറഞ്ഞു കരഞ്ഞു പാഴ്സ്വപ്നങ്ങള്‍.

ഭീതിയുടെ വിജനതയെ കുറുകെ മുറിച്ച വീഥികളില്‍
സ്വപ്നങ്ങള്‍നിറഞ്ഞ മേഘങ്ങള്‍ ഇടിമുഴക്കി.
പ്രണയത്തിന്‍റെയും കാമത്തിന്‍റെയും പെണ്ണുടല്‍ സീല്‍ക്കാരങ്ങള്‍
അലിഞ്ഞു ബാഷ്പമായി  ബീജമഴകള്‍ വര്‍ഷിച്ചു.

മണ്ണിന്‍റെ ഗര്‍ഭപാത്രത്തില്‍ ബീജങ്ങളെ നിറച്ചു
അവ പുതിയ പ്രണയപൂക്കാലങ്ങളെ പ്രസവിച്ചു.

മോഹന്‍ലാല്‍ എന്ന പച്ചമനുഷ്യനെതിരെ തിരിയുന്നവര്‍ക്ക്!


മോഹന്‍ലാല്‍ അതെങ്കിലും ചിന്തിച്ചു, അതൊരു നേരംതെറ്റിയുള്ള പ്രതികരണമായിപ്പോയി എന്നുമാത്രം, നമ്മള്‍ എന്തുചെയ്തു എന്ന് ചിന്തിക്കാന്‍ ശ്രമിച്ചാല്‍ മോഹന്‍ലാല്‍ പറഞ്ഞത് നന്നായി എന്ന് തോന്നും. കുറേ കാര്യങ്ങള്‍ മനസ്സില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ പലതും അറിയാതെ പറഞ്ഞുപോകും. അതാണ്‌ ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം. മോഹന്‍ലാലിനെ അടച്ചാക്ഷേപിക്കാന്‍മാത്രം അയാള്‍ അത്രവല്യ തെറ്റൊന്നുമല്ല ചെയ്തത്. പ്രതികരണശേഷി നഷ്ടപെട്ട നമ്മള്‍ ചുമ്മാ കണ്ടും കൊണ്ടും ഇരിക്കുമ്പോള്‍, മനസ്സുമടുത്ത്‌ എന്തെങ്കിലും അറിയാതെ പറഞ്ഞുപോവുന്നവരെ, അല്ലെങ്കില്‍ പ്രതികരിക്കുന്നവരെ വേദനിപ്പിക്കാതെ ശ്രദ്ധിക്കുക. എല്ലാത്തിനുമുപരി മോഹന്‍ലാലും ഒരു മനുഷ്യനാണ്.

മറ്റുള്ളവര്‍ എന്തുചെയ്തു എന്നല്ലാതെ നമ്മള്‍ എന്തുചെയ്തു എന്ന് ചിന്തിക്കുക. അതാവട്ടെ സഹജീവികളോടുള്ള മനോഭാവം.

ബോട്ടം ഫാക്റ്റ്: ഞാന്‍ ഒരു ലാല്‍ ഫാന്‍ അല്ല.

ശവംതീനികള്‍















ഓര്‍മകളുടെ നശിച്ച ആലിന്‍ ചുവട്ടില്‍
ഞാന്‍ കണ്ടു ആരോ കിമ്ഴ്ത്തിവച്ച കാമം.
ചെന്നായ്ക്കള്‍ നിലവിളിച്ച് അറംപറ്റിയ രാത്രിയില്‍
ഒരു പുതിയ സ്ത്രീശരീരത്തിന്റെ മംസക്കഷണങ്ങള്‍ അഴുകുന്നു.
മരിച്ച ബ്ലൗസുകള്‍ അരികത്തു കിടന്നു തണുപ്പു പുതയ്ക്കുന്നു.

മനുഷ്യത്വത്തിന്റെ ഭ്രൂണം ചങ്കുപൊട്ടിക്കിടക്കുന്ന കാഴ്ച്ചയില്‍
എനിക്കുമുണര്‍ന്നു പുതുമയുടെ മണമുള്ള രത്നകാമം.
ഒരുപറ്റം മനുഷ്യത്തീനികള്‍ ഭോഗിച്ചുവെച്ച
പാല്‍പാത്രം മണ്ണില്‍ ഉടയാതെയിളകുന്നു.
വയറ്റാട്ടിമാരുടെ കുഴമ്പുമണക്കുന്ന ആലിലകള്‍ പൊതിഞ്ഞ
ദുഷ്ടകാമത്തിന്റെ മുലകള്‍ ചോര ചുരത്തുന്നു.
അടങ്ങാത്ത കഴുകന്‍ നോട്ടങ്ങളില്‍ ആ ശരീരം ജീവനറ്റുചിരിച്ചു‍.

കാമം മരണത്തിന്‍റെ പാട്ടുകള്‍ പാടി ഓര്‍മ്മകള്‍ തേടി
കഥയില്ലാക്കഥകളുടെ FIRകള്‍ തേടി പിന്നെയും പാഞ്ഞു.
പായുന്ന ജീവിത ഭോഗകഥകളില്‍ വീണ്ടും
വാര്‍ത്താ ഈശ്വരന്മാര്‍ ഇല്ലാക്കഥകള്‍ ഇക്കിളിപ്പെടുത്തി.
വാവിട്ടുകരയുന്ന എന്റെ കാമത്തെ ഒരു അമ്മ മുലപ്പാല്‍
തന്നു കണ്ണീരിന്‍റെ വേറിട്ട നിശ്ശബ്ദതയില്‍ ഉറക്കിക്കിടത്തി.
അകലങ്ങളില്‍ ചുവക്കുന്ന അന്ധയായ നീതിയുടെ പൂക്കളില്‍ ചലം വിരിഞ്ഞു.

മരണത്തിന്റെ ചുണ്ടുകള്‍ വീണ്ടും ഇറുക്കിക്കെട്ടി എന്നെ അടരാടുവാന്‍ വിട്ടു ചുടലപ്പറമ്പില്‍.

എന്നാലും [പൈങ്കിളി]

അവളുമായി ഒരു ബന്ധവുമില്ല, അവളാരാണെന്നുമറിയില്ല, അവളാരുടെതുമാണെന്നുമറിയില്ല! എന്നിട്ടും ഇപ്പോഴും അവളെന്റെതു മാത്രമാണന്നു വിശ്വസിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

എന്തിനാ? എന്നുള്ള ചോദ്യം ഞാന്‍ മനപ്പൂര്‍വ്വം വിസ്മരിക്കുന്നു.

[സങ്കടം].
അതൊന്നുമെനിക്കറിയില്ല

ഈ കാലഘട്ടത്തിന്റെ എഴുത്തുകാര്‍.


അപചയങ്ങളില്‍നിന്നു കൊലപാതകങ്ങളിലേക്ക്, ഉള്‍പ്പോരിലേക്ക്, പാര്‍ട്ടി ജീര്‍ണിച്ചു മരിക്കട്ടെ. ഞങ്ങള്‍ക്ക് ആദരവ്‌ മാത്രം മതി. ഞങ്ങള്‍ പ്രശസ്തിയെന്ന അലങ്കാരത്തില്‍ മതിമയങ്ങിയുറങ്ങുകയാണ്, ഞങ്ങളുടെ മൂക്കിനു ചോരയുടെ രാഷ്ട്രീയമണം കിട്ടാന്‍ മാത്രമുള്ള ഘ്രാണശക്തിയില്ല, ഞങ്ങളുടെ പേനയിലെ ചിന്തകള്‍ സ്ഫുരിപ്പിക്കുന്ന മഷി തീര്‍ന്നിരിക്കുന്നു, ഞങ്ങള്‍ മുഖമില്ലാത്ത തത്വചിന്തകന്മാരാണെന്ന് നിങ്ങള്‍ക്കറിയില്ലേ, ഞങ്ങള്‍ക്ക് ഇനിയും സൂര്യനുദിച്ചിട്ടുമില്ല.

ഞങ്ങള്‍ ഈ കാലഘട്ടത്തിന്റെ എഴുത്തുകാരാണ്,
പ്രതികരണശേഷി നഷ്ടപെട്ട എഴുത്തുകാര്‍.

എന്തൊക്കെയോ..





വിരസമായ ഈ സമയങ്ങള്‍ക്ക്‌ കുറുകെ കിടക്കുക്കുന്ന നിന്റെയീ പ്രഖ്യാപിത മൌനങ്ങള്‍ക്കപ്പുറം ഞാന്‍ പൂര്‍ണ്ണനാണ്. കുലംകുത്തികള്‍ വാഴുന്ന രാഷ്ട്രീയ നാടകങ്ങളോ, ടീപ്പിയുടെ ഉണങ്ങുന്ന ചോരപ്പടുകളോ, വ്യക്തിരാഷ്ട്രീയത്തിന്റെ ഡാങ്കേ വിളികളോ അല്ല എന്നെ ആലോസരപ്പെടുത്തുന്നത്. അത് അവഗണനയുടെ മോക്ഷത്തില്‍ നിന്റെ കണ്ണുകളെ കഴുകുന്ന നിന്റെ കണ്ണുനീരിന് കാരണം ഞാനും, എന്നെ കുറിച്ചുള്ള ചിന്തകളുമാണെന്ന തിരിച്ചറിവ് മാത്രമാണ്.

അകലങ്ങള്‍ സൃഷ്ടിക്കാന്‍ ഒളിച്ചോടി ആള്‍കൂട്ടത്തില്‍ മറയുകയെന്ന എന്റെ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കാന്‍ നിനക്കാവുന്നു. സ്വയം വെറുക്കുന്ന ദിവസങ്ങള്‍ കൂടി വരുന്നു. മറയത്തു നിന്ന് അകലങ്ങളില്‍ നിഴലായി നിന്നെ വീണ്ടും കാണാനാവുമ്പോള്‍ സ്വയം വെറുക്കുന്ന ദിവസങ്ങള്‍ വിപരീതമായി കുറഞ്ഞു വരുന്നു.

എനിക്കറിയില്ലായിരുന്നു ഇതുപോലുള്ള ദാരുണമായ അകല്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ പ്രാപ്തനായിരുന്നു എന്ന്. നിശബ്ദമായി നിന്നെ നഷടപ്പെടുക എന്ന ആനന്ദം ഞാന്‍ ആസ്വദിക്കുന്നു. ഓര്‍മകളെ പൊഴിക്കനാവാതെ എന്നോട് തന്നെ യുദ്ധം. ചെയ്യുന്ന എന്റെ മനസ്സിനോട് ഇപ്പോഴെനിക്ക് സഹതാപം തോന്നുന്നു. സത്യപ്രണയങ്ങള്‍ ഇനിയെന്നു തിരിച്ചുവരുമെന്ന ചോദ്യപ്രതീക്ഷകളില്‍ അസുഖം ബാധിച്ചു കിടക്കുന്ന എന്റെ സ്വപ്നങ്ങളെ കാണുമ്പോള്‍...

ഇതാ വീണ്ടും മഴ പെയ്യുന്നു, എന്റെ വേദനകളെ കുതിര്‍ത്തു, അങ്ങകലെ ദൂരെ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് ഉതിര്‍ന്നു വീഴുന്നു. അതില്‍ നനഞ്ഞു ഞാന്‍ വീണ്ടും സംഭവനീയമായ പുതിയ നിന്നെ തേടുന്നു.

ഒപ്പ്, കുത്ത്, പിന്നെ വേറെ എന്തൊക്കെയോ..



ദൈവം കൊടുക്കുന്ന ശിക്ഷ! [മൈക്രോ കഥകള്‍]





6.00 AM [Dream]
---------------------
സ്നേഹിച്ചു തളര്‍ന്നിരിക്കുന്നു. ഞാന്‍ പ്രണയിച്ചും കാമിച്ചും ക്ഷീണിച്ചിരിക്കുന്നു. അസ്വസ്ഥമായ ഈ മനസ്സിനെ ദുര്‍ബലപെടുത്തുന്ന ഈ പൈങ്കിളി ആസ്തമ എന്നേക്കുമായി എന്നെ കൊന്നിരുന്നെകില്‍.


7.30 AM [Dream - not really]
-----------------------------------
ഒരിക്കലും തീരാത്ത ഈ വികാരത്തിന്റെ നടുവിലെത്തി തളര്‍ന്നു കിടക്കുന്നു.
എന്നാലും [I feel like to be in love with you again]. എന്തൊരു തമാശ. [ഉള്ളില്‍ ചിരിക്കുന്നു]


10. 58 AM [Busy thinking]
--------------------------------
ഇനിയൊരിക്കലും എനിക്ക് പ്രണയിക്കേണ്ടി വരില്ലന്നു നിനക്കുമ്പോഴും, അല്ലെങ്കി വേണ്ട, ഇനിയൊരിക്കലും കണ്ടുപിടിക്കാത്ത വിധത്തില്‍ എങ്ങിനെ മുഴുവനായും മറയാം...
ഒരു ഭൂതമായാലോ? [I wish, if I can be a ghost for you... നിനക്ക് വേണ്ടി മാത്രമായി].


01.40 PM [Solitude / Break / Commonsense]
-------------------------------------------------------
നോക്കൂ.. ഇപ്പൊ ഞാന്‍ കരയുന്നു. അല്ല! എന്റെ മുഖത്ത് മാത്രമായി മഴ പെയ്യുകയാണ്.


11.12 PM [Scary / sleepless / blind / blinking stars on ceiling]
------------------------------------------------------------------------
നിശബ്ദത, എന്റെ നിശബ്ദത, രാത്രിയുടെയും...
എവിടെയോ മരണം മണക്കുന്നു. [ചിരിക്കുന്നു]..
ഞാന്‍ ഭീരുവല്ല.


01. AM [Snoring, Listening to the 8 Seconds dreams]
-----------------------------------------------------------
എല്ലാ സംഭവങ്ങള്ക്കും  ഒരര്‍ത്ഥമുണ്ട്, ഒരു നാള്‍ അത് സംഭവിക്കും അന്ന് എല്ലാം വെളിവാക്കപെടും.
നീയും ഞാനും മാത്രമായിരുന്നില്ല പ്രണയിച്ചത്..
എല്ലാം മതിവിഭ്രമം മാത്രം! ചിലപ്പോള്‍ എന്റെയീ വിവേകം പോലും.
വഞ്ചനയില്‍ ചാലിച്ച ആത്മാര്ത്ഥഥതക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ് പ്രണയമെന്നു..  എനിക്ക് വയ്യ! ദൈവത്തിന്റെ കോമഡി.


04. 30 AM [sudden wake up / thinking of you / deceiving myself]
--------------------------------------------------------
ഞാന്‍ നിന്നെ പ്രണയിക്കുന്നു, മുഴുവനായി. നിന്റെ കടുത്ത നിഴലുകള്‍ എന്നെ അക്ഷോഭ്യം കാമിക്കുന്നു.
ഞാന്‍ എന്നെ മറക്കുന്ന നേരം..
നിന്റെ കണ്ണുകളിലും നെറ്റിയിലും ചുംബിക്കുന്ന നേരം.
ഞാന്‍ അറിയാതെ പറയുന്നു. "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" ന്നു.

ഭ്രാന്തു


ഇന്നു ഞാന്‍,
പകിട കളിക്കുക്കുന്ന കാലുകളില്‍
ചങ്ങല കെട്ടി.
മനസ്സില്‍ പുകയുന്ന കുന്തിരിക്കം
ആത്മാവില്‍ നിറച്ചു.
ആമാശയത്തില്‍ എരിയുന്ന മണ്ണെണ്ണ വിളക്ക്
ഊതിക്കെടുത്തി.
തലോച്ചോറില്‍ കുമിഞ്ഞു കൂടുന്ന സാമ്പാര്‍പ്പൊടിയില്‍
മുഖം പൂഴ്ത്തി.
ജീവിതം എന്നും പ്രണയത്തിന്റെ ഭ്രാന്താണെന്നറിഞ്ഞ്
ആത്മഹത്യ ചെയ്തു എന്റെ ദേഹം.

ആത്മരോഷം, അക്രമരാഷ്ട്രീയം


ഒരാളെ കൊല്ലുക എന്നത് അയാളില്‍ നിന്നും പലരും പലതും പേടിച്ചിട്ടാണ്. ആശയ ദാരിദ്ര്യം പേറുന്നവര്‍ ഭീരുക്കളാണ്. ചതിയിലൂടെ കൊല്ലുന്നവര്‍ സ്വന്തം അമ്മയെ കൂട്ടി കൊടുക്കുന്നവരാണ്. പണമാണ് ജീവിതം എന്ന് വിലയിരുത്തുന്ന അക്രമികള്‍ നട്ടെല്ല് വളഞ്ഞ വിഡ്ഢികളാണ്. സഹജീവികളെ തിരിച്ചറിയാത്തവരുടെ മനസ്സിന് പന്നിക്കാട്ടത്തിന്റെ സുഖന്ധമാണ്.


നിഷേധം

"പ്രിയേ.. നീയെവിടെയാണ്?.."

"ഞാനിവിടെ കിടക്കുന്നു. അങ്ങറിയുന്നില്ലേ? "

"ഇല്ല! ഞാനീ ഇരുട്ടത്ത്‌ നിന്നെ എങ്ങനെ കാണാനാണ്?"

"ഞാന്‍ ചാണകം മെഴുകിയ ഈ തറയില്‍ ഇങ്ങനെ കിടക്കുകയാണ്."

"നീ നഗ്നയാണോ പ്രിയേ?"

"അതെ, പ്രാണനാഥാ"

"എന്നാല്‍ നീ നിന്റെ നഗ്നശരീരം എന്നെ കാണിക്കൂ പ്രിയേ"

"അങ്ങ് അന്ധനാണ് എന്നത് അങ്ങേക്ക് നിശ്ചയമില്ലേ?"

"ക്ഷമിക്കൂ പ്രിയേ, നീ വീണ്ടും ഉറങ്ങിക്കൊള്ളുക, ഞാന്‍ വീണ്ടും നിന്നോട് അനാദരവ് കാണിച്ചിരിക്കുന്നു."




ഓര്‍മ്മകള്‍ പിന്തുടരുമ്പോള്‍

വിവസ്ത്രരാക്കപ്പെട്ട ഓര്‍മ്മകളേ

നിങ്ങള്‍ എന്‍റെ മനസ്സിനെ ഉദ്ധീപിപ്പിക്കാതെയിരിക്കുക.

നിങ്ങളുടെ സങ്കടത്തിന്‍റെ
കണ്ണീര്‍ച്ചുഴിയിലകപ്പെടാന്‍ ഇനിയുമെനിക്കാവില്ല.

നിങ്ങളുടെ കന്യാചര്‍മ്മം ഭേദിക്കാനാവാതെ
എന്‍റെ അസ്തിത്വം തിരിച്ചു വരുമ്പോള്‍ ഞാന്‍ മരണത്തെ ഓര്‍ക്കുന്നു.

നാശമേ..
നിങ്ങള്‍ വസ്ത്രങ്ങളണിയുക...
നിങ്ങള്‍ എന്‍റെ മനസ്സിനെ വീണ്ടും ഉദ്ധീപിപ്പിക്കാതെയിരിക്കുക.






നിരപരാധിത്വം



മനസ്സിന്റെ പൊടി വീണ മൂലകളില്‍ വരണ്ടു കിടക്കുന്ന മനുഷ്യത്വമേ നീ വീണ്ടും ഉണരുക. എനിക്കു നിന്നെ പുണരാന്‍ കൊതിയാവുന്നു. നിന്റെ വിളറിയ ചുണ്ടുകള്‍ കൊണ്ട് എന്റെ പ്രണയാത്മാവിനെ നീ ജീവന്‍ വെപ്പിക്കുക. എന്റെ കാതുകളില്‍ നിന്റെ സഹതാപം മന്ത്രിക്കുക. സഹതാപാര്‍ഹമായ നിന്റെ ചിരികള്‍ക്ക് ഞാന്‍ മാപ്പുതരുന്നതായിരിക്കും. നിരര്‍ത്ഥകമായി നീ നിന്റെ സ്വപ്നങ്ങളെ എന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരിക. അവയെ നീയെന്റെ തുളവീണ മനസ്സിന്റെ അറകളില്‍ നിക്ഷേപിക്കുക.


മനുഷ്യത്വമേ, നീയെന്നെ പ്രണയിക്കുന്നുവെങ്കില്‍ മുഴുവനായി പ്രണയിക്കുക, വെറുക്കുന്നുവെങ്കില്‍ മുഴുവനായി വെറുക്കുക. നീ കരയുന്നുവെങ്കില്‍ എന്റെ നെഞ്ചില്‍ മുഖമമര്‍ത്തിക്കരയുക, നിന്റെ കണ്ണീരുകൊണ്ടെങ്കിലും എന്റെ ഹൃദയം വൃത്തിയാവട്ടെ. ഇന്നു നീ ദരിദ്രനായ എന്നെ കാണുന്നില്ലേ? എനിക്ക് സ്വന്തമായുള്ളത് എന്തും വിലയ്ക്ക് വാങ്ങിക്കാന്‍ പറ്റുന്ന പണം മാത്രമാണെന്ന് നീ തിരിച്ചറിയുക. ഞാന്‍ ഇന്ന് വൃത്തികേടുകള്‍ കാണിച്ച് നാളെകളില്‍ അതിനെക്കുറിച്ച് കുറ്റം പറയും. എന്നിരുന്നാലും ഇന്ന് നീയെന്റെ മനസ്സിനെ മാത്രം വശീകരിക്കുക നാളെ നീ എന്റെ ആത്മാവിനെ സ്വന്തമാക്കുക.

ഓര്‍ക്കുക, നമ്മള്‍ ഒരു വിധിയുടെ രണ്ടു തട്ടുകളിലാണെന്ന്. ഇപ്പോള്‍ നീ എനിക്കുവേണ്ടി വഴങ്ങിത്തരിക. കാലങ്ങള്‍ക്കപ്പുറം നിന്റെ സ്നേഹത്തിന് അടിമപ്പെടുവാന്‍ വേണ്ടി മാത്രം ഞാന്‍ കാത്തിരിക്കുന്നതായിരിക്കും. ഇതേ ആര്‍ജ്ജവത്തോടെ.


ഒരു നീണ്ട കഥ! [2]



<< "വിജയകാന്ത്"‌, അങ്ങേര്‍ എന്റെ എളയമ്മാന്റെ മൂത്ത മോനാ, ചിങ്കിസ്ഥാനിലെ രാജാവാ, നോബല്‍ സമ്മാനം ഒക്കെ കിട്ടിയിട്ടുണ്ട്!

>> ആണോ എന്നാല്‍ ബല്‍ക്കീസ് രാജ്ഞിയുടെ വക ഒരു ഹായ്‌ പറയൂ.
  
<< പറയാം.. അങ്ങേര്‍ക്കു ഇമ്മാതിരി അലവലാതി രാജ്ഞികളെ പിടിക്കില്ല, മൂപ്പര്‍ ഡീസെന്‍റ് ആണ്.
  
>> ഹാ, എന്നാ അനക്ക് എന്നെ പുടിക്കോ?  എന്നാ ഞമ്മള് മൂപ്പരെ മാറ്റി ഞമ്മള് അന്നെ കെട്ടാം.. എന്ത്യേ?
  
<< അതിനു മാത്രം ഭാഗ്യം ഞാന്‍ ചെയ്തിട്ടില്ലലോ രാജ്ഞി.
  
>> ഹോ.. അതിനു ബല്ലിച്ച ഫാഗ്യം ഒന്നും ബാണ്ട, ഇജ്ജ്‌ ഒരു മനുസന്‍ ആയാ മാത്രം മതി..
  
<< മനുസനാണ്, അത് മാത്രം മതിയോ.
  
>> മതി.. ജനിച്ചു ജീവിച്ചു കരഞ്ഞു ചിരിച്ചു ദേഷ്യപെട്ട് അങ്ങിനെ അവസാനം മരിക്കുന്ന വെറുമൊരു മനുസന്‍. അത്ര ആയ മതി. 
  
പക്ഷെ ഈ മനുഷ്യന് താങ്ങാവുന്നതിലും അധികമാണ് പ്രിയേ നിങ്ങളുടെ സാമിപ്യം ഈയുള്ളവന്.
  
>> ഇജ്ജ്‌ താങ്ങണ്ട, ഞമ്മള് ചാരി നിന്നോളാം.

<< കേള്‍ക്കാന്‍ മധുരമുണ്ട് എന്നിരുന്നാലും...

>> കേള്‍ക്കാന്‍ മധുരിക്കുന്നത് ഇറക്കുമ്പോള്‍ കയ്ക്കും... അല്ലെ?...  സ്വാഭാവികം.

<< അങ്ങിനെ ഒന്നുമല്ല രാജ്ഞി , രാജ്ഞി യുടെ ഈ വാക്കുകള്‍ എന്നെ പുളകം കൊള്ളിക്കുന്നു, പക്ഷെ അതെ സമയം ഇത് എന്നെ വേദനിപ്പികുകയും ചെയ്യുന്നു. അടിയനോടു ക്ഷമിക്കണം
  
>> ഓഹോ.. അപ്പൊ അങ്ങ്. ദ്രിതംഗ പുളകിതരായി അവിരാമം.... ബാക്കി കിട്ടുന്നില്ല.. ക്ഷമിക്കണം.
  
<< അവിരാമം തുടരും എന്‍ പ്രണയം.. രാജ്ഞി യുടെ കൂടെ ഒരു യാത്ര.. ഭംഗിയുള്ള കാഴ്ചകള്‍ കാണാന്‍ ഒരാഗ്രഹമുണ്ട്. രാജ്ഞി യുടെ പല്ലക്ക് ചുമക്കുന്ന ഒരു പരിചാരകന്‍ ആയിട്ട് ഒരു ജീവിതം മതി, എനിക്ക് അത് ഞാന്‍ റോക്കിംഗ് ലൈഫ് ആക്കിക്കോളാം.

>> ഹും.. പ്രണയമോ.. എന്നാ അങ്ങ് ദൂരെ മാറി നിന്ന് പ്രണയിക്കൂ..

<< പ്രണയം സ്വചന്ദമായി ഒഴുകുന്നതു  ഈ ശരീരത്തിന്റെ ഒരനുഭൂതിയാണ്, അത് നിര്‍ഗ്ഗളമായി ഞാന്‍ പ്രക്ഷേപിക്കുന്നതാണ്. പ്രക്ഷേപണങ്ങളുടെ ഉച്ചസ്ഥിതിയില്‍ അതെന്റെ മുഖത്ത് പടര്‍ത്തുന്ന തേജ്ജസ്സില്‍ പലരുടെയും  
 നിര്‍ദ്ധോഷമായ മനസ്സുകളെ ആഗിരണം ചെയ്യുകയും ചെയ്യും. അതൊരു പ്രക്രിയയാണ്.

>> ഭംഗിയുള്ള കാഴ്ചകളാണോ അങ്ങേക്ക് പ്രിയം, എന്നാ എന്നെ തന്നെ നോക്കിയിരിക്കാം.. അല്ലങ്കില്‍ അങ്ങ് എന്നെ മാത്രമേ ദര്ശിക്കൂ. കാരണം ഈ മനസ്സില്‍ ഞാനല്ലാതെ വേറെ എന്തിനാണ് കൂടുതല്‍ ഭംഗി.

<< രാജ്ഞി യുടെ വാക്കുകള്‍ ശരി തന്നെ.. നിന്നെക്കാളും  ഭംഗിയുള്ളതു ഞാന്‍ ഇത് വരെ കണ്ടിട്ടില്ല, രാജ്ഞി യുടെ ചുണ്ടുകള്‍ എന്നെ പലപ്പോഴും വഴി തെറ്റിപ്പിക്കും.

>> അങ്ങിനെയാണോ!. അങ്ങ് വഴി തെറ്റുന്നത് കാണാന്‍ എനിക്ക് വയ്യ.അത് പോലെ എന്റെ ചുണ്ടുകള്‍,  അങ്ങേക്ക് വേണ്ടി ഞാനത് മുറിച്ചു മാറ്റി സമര്‍പ്പിക്കട്ടെ?

<< ചുണ്ടില്ലത്ത രാജ്ഞി യുടെ മുഖം അതെനിക്ക് മനസ്സില്‍ കാണാനേ വയ്യ! രാജ്ഞി ക്കും അതൊരു തമാശയാണല്ലേ!

>> അങ്ങ് വഴി തെറ്റുന്നത് കാണാന്‍ എനിക്ക് വയ്യ! ചുണ്ടില്ലത്ത ഞാനും, വഴി തെറ്റിയ അങ്ങും പിന്നെ തമാശയവുന്ന ദൈവത്തിന്റെ വികൃതികള്‍! 

<< ഞാന്‍ പണ്ടേ വഴി തെറ്റിയതാണ്, അതില്‍ എനിക്ക് പശ്ചാത്താപമില്ല.

>> അങ്ങിനെയാണെങ്കില്‍, ഒന്ന് കൂടെ കൂടെ വഴി തെറ്റിയാല്‍ നല്ല വഴിയില്‍ എത്തിയാലോ? അങ്ങെന്തു പറയുന്നു. അങ്ങേക്ക് വേണ്ടി ഞാന്‍ നമ്മുടെ രാജ്യത്തെ മുഴുവന്‍ വഴികളും ഇല്ലതെയക്കാം... "ആരവിടെ വഴികള്‍  എല്ലാം മായ്ച്ചു കളയു.."  ബല്‍ക്കീസിനോടാണോ കളി. ഇനി അങ്ങേക്ക് വഴി തെറ്റില്ല! ഞാനുറപ്പു തരുന്നു.

<< എനിക്കറിയാം.. രാജ്ഞി യുടെ വഴി പിന്തുടര്‍ന്നാല്‍ പിന്നെ ഒരിക്കലും എനിക്ക് വഴി തെറ്റില്ല ന്നു, അതാ പറഞ്ഞത് അതിനുള്ള ഭാഗ്യം ഈ യുള്ളവന് ഇല്ലാന്ന്.

>> ശരിയാണ് കുചേലാ, അങ്ങേക്ക് തെറ്റില്ല, കാരണം അങ്ങ് അഗാധ പ്രണയ ഗര്‍ത്തത്തിലേക്കാണ് കാലെടുത്തു വക്കുന്നത്.

<< എന്നെ നിരപരാധിയായ ദൈവം രക്ഷിക്കും, രക്ഷിക്കട്ടെ! ആമേന്‍.

>> ഹ ഹ. ദൈവം വലിയൊരു അപരാധിയാണെന്ന് എനിക്ക് തോന്നാറുണ്ട് കുചേലാ. 

 ~~~മൌനം~~

<< രാജ്ഞി , ഉറങ്ങിപ്പോയോ?

>> ഞാന്‍ മിക്കപ്പോഴും, ഉറക്കത്തിലാണ് കുചേലാ.

<< അപരധിയായ ദൈവം രാജ്ഞി യെ രക്ഷിക്കും.

>> കുചേലാ, എപ്പോഴും ഉണര്‍ന്നിരിക്കാനും മാത്രം എന്നെ പ്രലോഭിപ്പിക്കുന്ന ഒന്നും ഞാന്‍ കാണുന്നില്ല, നീചനായ ദൈവം എന്നെ ശിക്ഷിക്കാതെയിരുന്ന്ല മതി. രക്ഷിക്കപെടണം എന്നുള്ള വ്യാമോഹം എനിക്കില്ല. 

<< രാജ്ഞി, വെറുതെ എന്നെ മയക്കുന്ന വാക്കുകള്‍ കൊണ്ട് വശീകരിക്കരുത്, സോറി, അടിയന്‍ വെറുമൊരു കൂട്ടം ജനതയുടെ വെറുപ്പിന്റെ സന്തതിയാണ്. ഈ ഈ യുള്ളവനു സ്നേഹിക്കാന്‍ മാത്രെമേ അറിയൂ. സ്നേഹത്തിന്റെ ആധിക്യത്താല്‍ ഞാന്‍ ചിലപ്പോള്‍ കാമത്തിന്റെ രസം തോന്നുന്ന ചേഷ്ടകള്‍ അഭിനയിക്കാറുണ്ട്. അടിയനോടു പൊറുക്കണം. 

>> കുചേലാ, അങ്ങ് ഈ അങ്ങയുടെ ദാസിയോട് സോറി പറയുകയോ? ഒരിക്കലുമരുത്! സ്നേഹത്തിന്റെ പാത്രമാവാതെ ഇരുന്നാ മതി. ഇങ്ങനെയുള്ള സ്നേഹം എന്നെ കൊല്ലാതെ കൊല്ലും കുചേലാ.

<< രാജ്ഞി യെ ഞാന്‍ ആഗതമായി പ്രണയിചോട്ടെ (സത്യത്തിലും)! രാജ്ഞിയുടെ ഉള്ളില്‍ അകപെടുന്ന ഈ നിമിഷങ്ങള്‍, ഞാന്‍ എന്റെ സത്തയെ മറന്നു പോകുന്നു, ഇനി രാജ്ഞി പൊന്‍ വാക്കുകള്‍ എറിയാതെ സൂക്ഷിക്കുക.. അല്ലങ്കില്‍ രാജ്ഞി .. ഞാന്‍ വീണ്ടും വഞ്ചിക്കപെടും.
  
>> കുചേലാ.. ഇതെല്ലാം മനുഷ്യ സഹജം. ഞാന്‍ തേനില്‍ മുക്കിയ പ്രണയതൂവല് കൊണ്ട് ഞാന്‍ അങ്ങയെ തലോടും, സ്നേഹത്തിന് വേണ്ടി ഒരുപാട് പേരുടെ ഹൃദയം കത്തിയാല്‍ കുത്തി കീറിയ അങ്ങയുടെ ഹൃദയം ഞാന്‍ 

 വെറുമൊരു തലോടല്‍ കൊണ്ട് ഞെരിയിച്ചു കളയും. അങ്ങിനെ നീ നിന്നാല്‍ വഞ്ചിക്കപെടുന്ന കാഴ്ചകള്‍ ഞാന്‍ കാണും.

<< അതെ സ്വന്തം മനസ്സാലെ, ഈ പാവത്തുങ്ങളെ വെറുതെ വിടാന്‍ ദയവുണ്ടാകണം.

>> കുചേലാ. പ്രിയാ.. ഞാന്‍ ദൈവമല്ലേ.

<< പിന്നെ എന്തിനു രാജ്ഞി  എന്നെ ഇങ്ങനെ  സ്നേഹം കാണിച്ചു വീര്‍പ്പുമുട്ടിക്കണം.

>> കുചേലാ. അങ്ങ് ദൈവത്തിന്റെ പോലെയാന്നെകില്‍ എനെ വിട്ടു പോയിക്കൊള്ളുക. പക്ഷെ എന്നെ എന്നേക്കുമായി  മയക്കി കിടത്തണം. പിന്നെ ഞാന്‍ വെളിച്ചം കാണരുത്.

<< പിരിയുക എന്നത് മരണമാണ് രാജ്ഞി. എനിക്കൊരിക്കലും അതിനു സാധിക്കില്ല. രാജ്ഞി യെ എന്നേക്കുമായി പുണരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.

>> എന്നാല്‍ എന്നെയൊരു ഭ്രാന്തിയാക്കൂ കുചേലാ. അങ്ങില്ലാത്ത ഒരു ജീവിതം സ്വബോധത്തോടെ എനിക്ക് ജീവിക്കണ്ട.

<< ദൈവമേ.. കൈവിട്ടു പോവുമോ... ഇല്ല പ്രിയേ.. നമ്മുക്ക് വീണ്ടും ഒരുമിച്ചു മേഘങ്ങളില്‍ കൂടെ നടക്കാം.

>> വേണ്ട കുചേലാ. മഴയില്‍ ഇടിമിന്നളിലൂടെ നാം വീണ്ടും ഭൂമിയിലേക്ക്‌ വരാന്‍ നിര്‍ബന്ധിക്കപെടും.

<< രാജ്ഞി, ഐ ലവ് യൂ.

>> അങ്ങെന്നെ വീണ്ടും വേദനിപ്പിക്കുന്നു.

<< ഇപ്പൊ ഇത് ഞാന്‍ പറഞ്ഞില്ലെങ്കില്‍ മനുഷ്യനാവില്ല.

>> മനുഷ്യന്‍ എന്നത് ഏറ്റവും മോശമായ അവസ്ഥയാണ്, അങ്ങ് മനുഷ്യനാവേണ്ട. അങ്ങ് മനുഷ്യനായാല്‍ എനിക്ക് പലതും നഷ്ടപെടും. 

<< ഇല്ല, ആവുന്നില്ല, എനിക്ക് മനുഷ്യനാവേണ്ട, നിന്റെ മുന്നില്‍ ഞാന്‍ ഇപ്പോഴും രൂപമില്ലാത്ത ആത്മാവാണ്..

>> പത്തു മിനിട്ട് കൂടെ എന്നെ സഹിച്ചാ മതി ട്ടോ!

<< i dont wanna leave u.

>> ഹ പോയല്ലേ ഒക്കൂ. അതി പരിചയം മടുപ്പുണ്ടക്കും കുചേലാ, എനിക്ക് വിട പറയണം.

<< ഒരു നിശ്വാസം മാത്രം.

~~~മൌനം~~

<< സത്യത്തിലും ... ഞാന്‍ ഇപ്പൊ പറക്കുകയാണ്.. നിന്റെ ലഹരിയില്‍.

>> ഇതാണോ നിന്റെ ലഹരി. കെട്ടു ഇപ്പോഴെങ്ങാനും ഇറങ്ങുമോ?

<< ലഹരി ഇറക്കണോ അതോ വേണ്ടയോ, അതാണ്‌ എന്റെ ചോദ്യം. മനസ്സിന്റെ ചോദ്യം, അഥവാ എന്റെ സംശയം.

>> ലഹരി ഇറങ്ങുക തന്നെ ചെയ്യും.

<< ഓ നശിച്ച ഫിലോസഫി, ഒരു കയറ്റമുണ്ടായാല്‍ ഇറക്കവും, അതൊക്കെ സ്വാഭാവികം.

>> സത്യങ്ങളെ ഫിലോസഫി എന്ന് പറഞ്ഞു പുച്ച്ചിക്കരുത്.

<< ഇപ്പൊ എനിക്ക് നിന്റെ ലഹരിയാണ്, എനിക്കതിന്നു ഇറങ്ങാന്‍ താല്പര്യമില്ല.

>> നീ ഇറങ്ങണ്ട. അത് തീര്‍ന്നില്ലേ!

<< എനിക്കത് കേട്ടാ മതി!

>> എന്നാ ഞാന്‍ പോവുന്നു, എനിക്കുള്ള ലഹരി അന്വേഷിച്ചു. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു പുതിയ നാഗവല്ലിയെ പോലെ സഞ്ചരിച്ചു.

<< ഞാനിവിടെ ഉള്ളപ്പോള്‍ എന്തിനാ വേറെ ലഹരി. my thoughts will haunt you, im fuckin sure.

>> നീ എനിക്ക് ലഹരിയല്ല, വേറെ എന്തോ.. നിമിഷ നേരത്തേക്കുള്ള സുഖത്തിനല്ല ഞാന്‍ നിന്നെ കാണാന്‍ വരുന്നത്.

<< ക്ഷമിക്കൂ സ്നേഹിതേ. ലഹരി എന്നാ പദം.. വാക്ക്.. അതാണ്‌ എന്റെ തെറ്റ്.. മൈ FAIL.

>>  "everyday i borrow tears from ma tomorrow". 

<< ഞാനത് കേള്‍ക്കുകയാണ്.

>> എങ്ങനെയുണ്ട് കണ്ണീര്‍, ഉപ്പുണ്ടോ?

<<  not my type

>> എനിക്കിഷ്ടമാണ്!

<< this i balad. skinny love.. എനിക്കീ ബാലാദ്‌ ഇഷ്ടമല്ല.

>> അപ്പൊ അടുത്ത സന്ധിപ്പ് വരെ വിട. കരയാനും കെട്ടി പിടിക്കാനും ഒക്കെ ഞാന്‍ സാധാ പൈങ്കിളി പെന്കുട്ടിയല്ല.

<< ഇത്ര പെട്ടെന്ന് പോവാണോ?

>> ഞാന്‍ പറഞ്ഞില്ലേ, അതിലെ ആ രണ്ടു വരികള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമായി ഞാനിതു കേള്‍ക്കുന്നു. "എന്നും ഞാന്‍ നാളെകളില്‍ നിന്ന് കണ്ണീരു കടം വാങ്ങുന്നു"

<< രാജ്ഞി, നാളെകള്‍ പുലരുന്നില്ല. നമ്മള്‍ ഇന്നുകളില്‍ മാത്രമാണ് ജീവിക്കുന്നത്. ക്ലോക്കുകള്‍ മാത്രം കറങ്ങുന്നു. ബാക്കി എല്ലാ ഈ നിമിഷത്തില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു. everyday same shitty stuff  happens. same shit.. but a differnet day. u may take ur leave now.. as i am.

>> കുചേലാ, thats it?

ബസന്ത്‌ നഗര്‍ ബീച്ചിലെ മണല്‍ തരികള്‍ക്ക് അന്ന് വിഷാദമായിരുന്നു. അന്നത്തെ രാത്രില്‍ പലരുടെയും കാല്‍പാദം പതിഞ്ഞ മഞ്ഞ മണല്‍തരികള്‍ക്ക് ഉറക്കം വന്നില്ല. 

[തുടരും.]