ജൻമങ്ങള്‍ അവശേഷിപ്പിച്ച കാത്തിരിപ്പുകള്‍. എന്തോ ആയിത്തീരാന്‍ വേണ്ടി കണ്ടു കൂട്ടുന്ന സ്വപ്‌നങ്ങൾ. അതിലേറെ ഞാന്‍ എന്താണെന്ന് മറന്നു പോകുന്ന എന്നെ ചുറ്റുന്ന പ്രണയങ്ങള്‍. നിഗൂഡതകള്‍ അവശേഷിപ്പിച്ചു ഓരോ സ്വപ്നങ്ങള്‍ കടന്നു പോവുമ്പോഴും എന്നില്‍ നീറുന്ന അസഹനീയമായി ഒറ്റപെടലുകള്‍ ഉണ്ട്.
മനസ് ഒരു ഗിറ്റാറിന്റെ സ്ട്രിംഗ് പോലെയാണ് ഇപ്പോൾ. ഇടയ്ക്കു ആരക്കെയോ തൊടുന്ന വലിഞ്ഞു നില്‍ക്കുന്ന കമ്പികള്‍. മനസ്സിന്റെ കമ്പനം പ്രതിഫലിപ്പിക്കുന്ന ചെറിയ ചെറിയ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ഈ ചെറിയ ശബ്ധങ്ങള്‍ക്ക് എല്ലാം എന്തോ പറയാനുണ്ട്. ഇന്നത്തെ ഈ തിരക്കുള്ള കാലത്ത് ആര്‍ക്കും അത് കേള്‍ക്കാന്‍ താല്പര്യം ഇല്ല. എല്ലാവരും അവരവരുടെ ലോകത്ത് തിരക്കിലാണ്. ഈ ചെറിയ ശബ്ദങ്ങൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. എന്താണ് എനിക്ക് വേണ്ടതെന്നു. എനിക്കറിയില്ല, എനിക്ക് മനസ്സിലാവുന്നില്ല. പക്ഷെ ശബ്ദം ഒന്നാണ്. പക്ഷെ പല വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നവ.
ഒഴിഞ്ഞ രാത്രികളില്‍ എന്തെന്നെറിയാതെ കരയുന്ന ഒരു മുഖം കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് എന്റെ രൂപം തന്നെ ആയിരുന്നു. ഒന്നും തോന്നാത്ത വൈകുന്നേരങ്ങളില്‍ ആകാശത്തു നോക്കുന്ന എന്റെ കണ്ണുകളില്‍ ആകുലതകളോ ദയയോ ഒന്നും തോന്നാറില്ല. ചിരിച്ചു കളിച്ചു നടക്കുന്ന എന്റെ വേഷത്തിനുള്ളില്‍ അന്തർമുഖമായി എന്നിലേക്ക് തിരിഞ്ഞു നില്‍ക്കുന്ന എന്നെ ആരും കാണുന്നില്ല.
എല്ലാവർക്കും, അവരുടെ വൈകാരിക മാലിന്യങ്ങള്‍ തള്ളുന്ന കുപ്പയായി തുടരുമ്പോഴും, അകലത്തെ നക്ഷത്രങ്ങള്‍ എന്നെ മാടി വിളിക്കും.
I'm always feel like I'm in a caterpillar stage that I'm going to be a butterfly someday. but this transformation stage is killing me.
i choose to be mistaken, Im not real, its just ME.
ഞാന്‍ എന്നെ തന്നെ സ്ന്ഹിക്കാന്‍ മറന്നു പോവുന്നു.
(കാലഘട്ടത്തിന്റെ ആവശ്യകതകള്‍)
Feeling MEH