നീ ജനിക്കുന്നതിനു മുന്‍പേ ഞാന്‍ മരിച്ചിരുന്നു, നിനക്ക് വേണ്ടി എന്റെ പ്രണയഗര്‍ഭത്തില്‍ ഞാന്‍ റീത്ത് വച്ചിരുന്നു, കാലം മായ്ച്ച ഋതുക്കളില്‍ വിടരാന്‍ മടിച്ച ഒരു പൂര്‍ണതയില്ലാത്ത നക്ഷത്രത്തിന്റെ സ്വപ്നം പോലെ ഞാന്‍ മാനത്ത് അങ്ങിനെ തെളിഞ്ഞു നിന്ന് എല്ലാം കണ്ടു.. മനസ്സ് വേണം ന്നു പറഞ്ഞപ്പോഴും കണ്ണുകള്‍ നനയാതെ ഞാന്‍ ചിരിച്ചു നിന്ന്... മഴ പെയ്തപ്പോള്‍ നനഞ്ജപ്പോള്‍, മഴയുടെ കൂടെ ഞാനും കരഞ്ഞു...