കന്യകാത്വം വലിച്ചെറിയുന്നത് എന്റെ ഒരു ഹോബിയാണ്. പ്രണയമണമുള്ള തലയിണകള്‍ എന്റെ വീക്നെസ്സും.
മറന്നിട്ടും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ വറ്റിചെടുത്ത പ്രണയവാറ്റാണ് ഇന്നും രാത്രികളില്‍ ഞാന്‍ മോന്തുന്നത്. കയിച്ച കണ്ണീരിന്റെ അച്ചാര്‍ തൊട്ടുകൂട്ടുമ്പോള്‍, ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ തികട്ടി വരും. അപ്പൊ മനസ്സിന് പുല്‍കാന്‍ രണ്ടു നുള്ള് ധൂന്യതയിട്ട കഞ്ചാവ് ബീഡി വലിക്കും. അപ്പൊ മനസ്സ് എങ്ങോട്ടോ എന്തിനോ ആരെയോ തേടി പറന്നുയരുമ്പോള്‍ ഞാനറിയാതെ എന്റെ വിരിപ്പിന്റെ ഒരു കോണില്‍ അവളൊരു പ്രണയകന്യകയായി ജനിച്ചിരിക്കും. നിലാവ് കണ്ണു പൊത്തുന്ന നേരത്ത് ഞങ്ങള്‍ അന്യോന്യം മറക്കും! അന്നും ഞാനെന്റെ കന്യകാത്വം അവള്‍ക്കു അടിയറ വെക്കും.