നിലാവിന്റെ നിഴലുകള്‍ പന്തല്‍വിരിക്കുന്ന രാത്രികളില്‍ ഉറങ്ങാതെ കണ്ട സ്വപ്നം പോലെ സുന്ദരമാണ് എന്റെ മനസ്സിലെ ശൂന്യതയും. മനസ്സിന്റെ അകത്തളങ്ങളില്‍ ഒന്നിനും ഏതിനും നികത്താനാവാത്ത ആ ഭാവത്തെ അല്ലെങ്കില്‍ മനസ്സിനെ കുത്തി നോവിക്കുന്ന ആ അനുഭൂതിയെ ഇക്കാലമത്രയും ഞാന്‍ ഏകാന്തത എന്നാണ് വിളിച്ചിരുന്നത്.