മനസ്സിന്‍റെ ഒരു കോണില്‍ പെയ്യുന്ന സുഖമുള്ള മഴയാണു നീ. എന്‍റെ ആത്മാവിലേക്ക് തോടുവെട്ടി എന്‍റെ ഞാനെന്ന ഭാവത്തിന്‍റെ ഓരോ ഇഞ്ചിലും തിമിര്‍ത്തുപെയ്യുന്ന മഴ. വിരസതകള്‍ വിതച്ച മൗനങ്ങള്‍ ഓക്കാനിക്കുന്ന മുനയുള്ള ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിക്കളിക്കുമ്പോള്‍ വീണ്ടും വീണ്ടും നിന്നില്‍ നനയാന്‍ പ്രേരിപ്പിക്കുന്ന മഴ. എന്‍റെ ഹൃദയത്തെ പ്രളയത്തിലേക്ക് നയിക്കുന്ന പേടിപ്പെടുത്തുന്ന മഴ.