മരങ്ങള്‍ ഇലകള്‍ പൊഴിക്കും പോലെ ദൈവം ജീവിതങ്ങള്‍ പൊഴിക്കുന്നു. ദൈവം നീചനാണോ? ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറം പിടിച്ചു വരുമ്പോഴേക്കും ഒരു ചെറിയ കാറ്റില്‍ സ്വന്തം ഇടയരിയാതെ മരണത്തിന്റെ തണുപ്പിലേക്ക് പറന്നു ഇറങ്ങുന്ന ജീവിതങ്ങള്‍, മരണത്തിനു തണുപ്പുള്ള സുഖമായിരിക്കും എന്ന് എന്റെ മരിച്ചു പോയ സ്വപ്നങ്ങള്‍ പറഞ്ഞിരുന്നു, അത് കൊണ്ടാണത്രേ മരിച്ചവരെ പുതപ്പിക്കുന്നത്, ആത്മാക്കള്‍ തണുത്തു ഐസു കട്ടപോലെ ഉറങ്ങുന്നു എരിയുന്ന ചകിരി തോണ്ടുകളുടെ ചൂടറിയാതെ.. അടുത്ത ജീവിതത്തിലേക്ക്ള്ള വഴിയില്‍ ഇടക്കെന്നു ക്ഷീണം മാറ്റാന് കിടക്കുന്ന പോലെ തണുത്തു മരവിച്ചു കിടക്കുന്നു. എനിക്കും തണുക്കുന്ന പോലെ...