അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
നട്ടെല്ല് വളഞ്ഞ ഞാനും നീയും
എന്റെയും നിങ്ങളുടെയും മുഖത്ത് ഞാന്‍ കാണുന്നതു കാപട്യം മാത്രം, മതി മറന്നു ആഹ്ലാധിക്കാനും, ചിരിക്കാനും ജീവിതത്തെ പാകപെടുത്തുന്ന നമ്മുടെ അസംഭാവ്യമായ പരിശ്രമങ്ങള്‍. നോക്കൂ, ഞാനും എന്റെ ദുഖങ്ങളും സുഖമായി ഉറങ്ങുന്നു, ചിരിക്കുന്നു, കരയുമ്പോള്‍ എന്റെ ദുഃഖങ്ങള്‍ മാത്രം കരയുന്നു. നഷ്ടങ്ങളെയും ദുഖങ്ങളെയും പേറി നട്ടെല്ല് വളഞ്ഞ ഞാനും നീയും, എന്തൊരു ദുരന്തം അല്ലെ.. ജീവിതവും വളഞ്ഞു വരുന്നു. നമ്മള്‍ ജീവിതത്തെ ഔചിത്യത്തോടെ വളഞ്ഞു സ്വീകരിക്കുന്നു. പരിചയ പെടുന്ന എല്ലാ സ്ത്രീ പുരുഷ ജന്തുക്കള്‍ക്കും ഉണ്ട് ഈ പരിഭവം. നീയും ഞാനും പിന്നെ നമ്മുടെ മനുഷ്യത്വം വറ്റിയ മനസ്സുകളെയും താരാട്ട് പാടി നമ്മുക്ക് ഉറക്കാം. എന്നിട്ട് പുതിയ ഒരു ലോകത്തെക്ക് ഇറങ്ങാം, വഴികളില്‍ വന്നു ചേരുന്ന പുതിയ ദുഃഖങ്ങളെയും, നഷ്ടങ്ങളെയും, നൊമ്പരങ്ങളെയും കൂടെ കൂട്ടാം.