നീറി വെന്ത കനവായ് നീ
പെയ്തോലിച്ച മഴയായ് നീ
ചോര വാര്‍ന്ന മനമായ് നീ
എന്തിനെന്നെ വിട്ടു പോയ്
ചെയ്ത തെറ്റെന്തേ ഞാനറിയില
ചെയ്ത നോവേന്തേ ഞാനറിഞ്ഞീല
മിഴിനീരിനി പൊഴിക്കീലാ
എന്തിനെന്നെ വിട്ടു പോയ്
ഇനിയെന്നു കാണുമെന്നറിയീലാ
പുതുമഴ പെയ്യുമോന്നറിയീലാ
വേഴാമ്പലായ് കാത്തിരിക്കീലാ
എന്തിനെന്നെ വിട്ടു പോയ്