യൂസര്‍ നെമിന്റെയും പാസ്സ്‌വേര്‍ഡിന്റെയും ഇടയിലൂടെ ഒരു നെടുവീര്‍പ്പ് കടന്നു പോയി ഇനിയും ഒരു മൗസ് ക്ലിക്ക് ബാക്കി. ലോഡ് ചെയ്യാന്‍ വൈകിയ എന്റെ വാളില്‍ അവളെ പോസ്റ്റുകള്‍ ഒന്നും ഞാന്‍ കണ്ടില്ല. ബ്ലോഗ് പരസ്യക്കാരുടെ പോസ്റ്റ്‌കള്‍ക്കിടയില്‍ കിടന്നു എന്റെ വാള്‍ കരയുന്നത് ഞാന്‍ കണ്ടു. പലവട്ടം വായിച്ച മെസ്സേജ്കള്‍ ആവേശത്തോടെ ഞാന്‍ വീണ്ടും വായിച്ചു. കണ്ണീരിന്റെ നനവ് കീബോര്‍ഡില്‍ പരന്നു.
"എന്റര്‍" കീ കരഞ്ഞു..