മണ്ണിലലിയാനായ് ഞാന്‍ ചിരിച്ചു നോക്കി.
ചിരിച്ചു ചിരിച്ചു ഞാന്‍ മണ്ണ് കപ്പി.
കപ്പിയ മണ്ണെല്ലാം വായിലായി.
വായിലായ മണ്ണെല്ലാം വയറ്റിലായി.
വയറ്റിലായ മണ്ണെല്ലാം ദേഹത് ചേര്‍ന്ന് പിന്നീടെപ്പോഴോ ഞാന്‍ മരിച്ചു പോയിരുന്നു. അന്ത്യ കൂദാശകള്‍ക്കൊടുവില്‍ വീണ്ടും ഞാന്‍ മണ്ണിലലിഞ്ഞു ചേര്‍ന്നു.