ചെറുകഥ
-----------------------
രാമുവും ദാമുവും കൂട്ടുകാരായിരുന്നു, അവര്‍ കോളനിയില്‍ ഒരുമിച്ചു ഒരു വീട്ടിലായിരുന്നു താമസം, രാമു ദിവസവും ദോശയും ചമ്മന്തിയും കഴിക്കും, ദാമുവാകട്ടെ രാവിലെ പുട്ടും കടലയും കഴിച്ചു പോന്നു.ഒരു ദിവസം ജോലി കഴിഞ്ഞു ക്ഷീണിതിരായാ അവര്‍ സന്ധ്യ മയങ്ങുമ്പോള്‍ ബോധം കെട്ടു കിടന്നു ഉറങ്ങി, അപ്പോള്‍ അപ്പുറത്തെ മാവില്‍ നിന്ന് രണ്ടു കിളികള്‍ പാറി പോയി.
ശുഭം
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
fake rose - the begining
>അവളെനിക്ക് ഒരു കെട്ടു റോസാപൂക്കള്‍ തന്നിട്ട് പറഞ്ഞു
" ഇതില്‍ അവസാനത്തെ റോസാപൂവും വാടുന്നതു വരെ ഞാന്‍ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും."
അതില്‍ ഒരു റോസ് പ്ലാസ്റ്റിക് റോസ് ആയിരുന്നു.. അത് വാടുമോ?
" ഇതില്‍ അവസാനത്തെ റോസാപൂവും വാടുന്നതു വരെ ഞാന്‍ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും."
അതില്‍ ഒരു റോസ് പ്ലാസ്റ്റിക് റോസ് ആയിരുന്നു.. അത് വാടുമോ?
ഒരു ടൈപ്പ് ഗുണ്ട..
സ്നേഹത്തിന്റെ കത്തി അരയില്‍ തിരുകി നടക്കുന്ന എന്നെ ആരും കണ്ടില്ല, ഞാന്‍ കുത്തിയാല്‍ സ്നേഹത്തിന്റെ ചോര പടരും, അന്ന് ചെമ്പരത്തി പ്പൂ കരയും, ആകാശത്തു നിന്ന് സ്നേഹത്തിന്റെ ചോര മഴ പെയ്യും കാരണം കീലേരി ഒരു ഗുണ്ടയയിരുന്നു സ്നേഹത്തിന് വേണ്ടി മറ്റുള്ളവരുടെ നെഞ്ചു പിളര്‍ത്തു നോക്കുന്ന ഒരു ടൈപ്പ് ഗുണ്ട..
ടിയര്‍ ജെല്ലി (മോഡേണ്‍ പാചകം)
ചേരുവകള്‍:
കണ്ണുനീര്‍
ചൈന ഗ്രാസ്
സ്ട്രോബെറി ഫ്ലേവര്‍ എസ്സന്‍സ്
ഫ്രിഡ്ജ് - വീട്ടില്‍ ഉള്ളത്
പാത്രങ്ങള്‍ ആവിശ്യത്തിന്
ഈ സംഭവം ഉണ്ടാക്കുന്ന വിധം
നിങ്ങള്‍ അറിയാതെ പൊഴിയുന്ന കണ്ണുനീര്‍ ഒരു ബക്കറ്റില്‍ സൂക്ഷിച്ചു വെക്കുക, ഇത്തിരി ചൈന ഗ്രാസ് കൂട്ടി കലര്‍ത്തുക എന്നിട്ട് കൈ കുഴയുന്നത് വരെ ഇളക്കുക. അതിനു ശേഷം സ്ട്രോബെറി ഫ്ലേവര്‍ എസ്സന്‍സ് കൂട്ടി ഇളക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചാല്‍ ടിയര്‍ ജെല്ലി (സ്ട്രോബെറി ഫ്ലേവര്‍) ഉണ്ടാക്കാം. ഇതിന്റെ പ്രത്യേകത ഫ്രിഡ്ജ് ഇല്ലാത്തവര്‍ക്ക് ഇത് ഉണ്ടാക്കാന്‍ സാധിക്കില്ല എന്നതാണ്.
അധികമായി കണ്ണ്നീര്‍ പൊഴിക്കുന്നവര്‍ക്ക് പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റിയ വിഭവം; സീരിയല്‍ കാണുന്ന കൊച്ചമ്മമാര്‍ ഏതു വിധേനെയും ട്രൈ ചെയ്യേണ്ടത്.

പൊട്ടികരച്ചില്‍ (ഉത്തരാധുനികതയുടെ അങ്ങേ അറ്റം)
ഞാന്‍ നിന്നെ അടിച്ചു
നീ എന്നെയും...
ഞാന്‍ നിന്നെ മാന്തിയില്ല
നീ എന്നെ മാന്തി(ടീ വിയില്‍ കാണിച്ചു)...
നാട്ടുകാര്‍ ചിരിച്ചു,
നീ കരഞ്ഞില്ല
പക്ഷെ ഞാന്‍ കരഞ്ഞു(ടീ വിയില്‍ കാണിച്ചു)
കേരളം മൊത്തം ചിരിച്ചു...
ലേബല്‍: രാജേഷ് നല്ല നടനല്ല
നീ എന്നെയും...
ഞാന്‍ നിന്നെ മാന്തിയില്ല
നീ എന്നെ മാന്തി(ടീ വിയില്‍ കാണിച്ചു)...
നാട്ടുകാര്‍ ചിരിച്ചു,
നീ കരഞ്ഞില്ല
പക്ഷെ ഞാന്‍ കരഞ്ഞു(ടീ വിയില്‍ കാണിച്ചു)
കേരളം മൊത്തം ചിരിച്ചു...
ലേബല്‍: രാജേഷ് നല്ല നടനല്ല
ഞാനും നീയും 2
മനസ്സിന്റെ ഉള്ളില്‍ എവിടെയോ തോന്നുന്ന അരക്ഷിതാവസ്ഥ, അതാണോ നീ, എന്റെ സ്നേഹം, നിന്നോട് എനിക്ക് തോന്നുന്ന വികാരം, നീ വെറുക്കുന്നവരും നിന്നെ വെറുക്കുന്നവരും എപ്പോഴും ഒരേ ആള്‍ ആവണമെന്നില്ല, അത് പോലെ നീ സ്നേഹിക്കുന്നതും നിന്നെ സ്നേഹിക്കുന്നതും ഒരേ ആള്‍ ആവണമെന്നില്ല, ഒരു വിഡ്ഢിയെ പ്പോലെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ ജീവിതം തന്നെ നീ മാറ്റി മറിച്ചു, അല്ലങ്കില്‍ മാറ്റാന്‍ ശ്രമിക്കുന്നു. ഈ സ്നേഹം ഒരു ചക്രം പോലെ കറങ്ങി വരുന്ന ഒരു വികാരമല്ലേ, സ്നേഹിക്കുമ്പോള്‍ വേദനിക്കുന്നു, വേദനിക്കുമ്പോള്‍ വെറുക്കാന്‍ തുടങ്ങുന്നു, വെറുക്കുമ്പോള്‍ മറക്കാന്‍ ശ്രമിക്കുന്നു, മറന്നു തുടങ്ങുമ്പോഴേക്കും വല്ലാണ്ടേ എന്തൊക്കെയോ നഷ്ടപെടുന്ന പോലെ തോന്നുന്നു, അല്ലങ്കില്‍ എന്തിന്റെയോ അഭാവം മനസ്സിനെ അലട്ടുന്നു. ഇങ്ങിനെ ഒക്കെ തോന്നുമ്പോ എനിക്ക് നഷ്ടപെടുന്നതിനെ വീണ്ടും തിരിച്ചു കിട്ടിയെങ്കില്‍ എന്ന് ആശിക്കുന്നു, ഒടുവില്‍ ആശയപരമായി നമ്മള്‍ വീണ്ടും പ്രണയത്തില്‍ തന്നെ എത്തി ചേരുന്നു. വെറുക്കാന്‍ വേണ്ടി സ്നേഹിക്കാം, അല്ലങ്കില്‍ സ്ന്ഹിക്കാന്‍ വേണ്ടി വെറുക്കാം, സ്നേഹിച്ചാല്‍ വെറുക്കണം, പിന്നെ മരിക്കണം. ഞാനും നീയും ഇങ്ങിനെ സ്നേഹിച്ചു കഴിഞ്ഞാല്‍ മതിയോ?
ഞാന്‍ ഇതുവരെ എല്ലാം നിന്നോട് തുറന്നു പറഞ്ഞിട്ടില്ല!
ഞാന്‍ ഇതുവരെ എല്ലാം നിന്നോട് തുറന്നു പറഞ്ഞിട്ടില്ല!
ഇപ്പൊ കുറ്റബോധം ചര്ദ്ധികുകയല്ല, എനിക്ക് എന്നെ തന്നെ നഷ്ടപെടുമ്പോള്‍.. അന്ന് ഇന്നും പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സിന്റെ ഇരുട്ടിനു കനം കൂടുന്നു. ഇരുട്ട് കണ്ണുകളിലേക്കും തൊണ്ടയിലേക്കും വ്യാപിക്കുന്നു. അന്തകാരം നിറയുന്നു, ആ അന്തകാരത്തില്‍ നിശബ്ദത ഉറങ്ങികിടക്കുമ്പോള്‍ മനസ്സ് ഉള്‍വലിയുന്നു. നിശബ്ദത പൊതിഞ്ഞ മനസ്സിന്റെ ഉള്ളില്‍ പറയാനുള്ള എന്റെ സത്യങ്ങള്‍ ചത്തൊടുങ്ങുന്നു. ഞാന്‍ വീണ്ടും മൂകനാകുന്നു..

നട്ടെല്ല് വളഞ്ഞ ഞാനും നീയും
എന്റെയും നിങ്ങളുടെയും മുഖത്ത് ഞാന്‍ കാണുന്നതു കാപട്യം മാത്രം, മതി മറന്നു ആഹ്ലാധിക്കാനും, ചിരിക്കാനും ജീവിതത്തെ പാകപെടുത്തുന്ന നമ്മുടെ അസംഭാവ്യമായ പരിശ്രമങ്ങള്‍. നോക്കൂ, ഞാനും എന്റെ ദുഖങ്ങളും സുഖമായി ഉറങ്ങുന്നു, ചിരിക്കുന്നു, കരയുമ്പോള്‍ എന്റെ ദുഃഖങ്ങള്‍ മാത്രം കരയുന്നു. നഷ്ടങ്ങളെയും ദുഖങ്ങളെയും പേറി നട്ടെല്ല് വളഞ്ഞ ഞാനും നീയും, എന്തൊരു ദുരന്തം അല്ലെ.. ജീവിതവും വളഞ്ഞു വരുന്നു. നമ്മള്‍ ജീവിതത്തെ ഔചിത്യത്തോടെ വളഞ്ഞു സ്വീകരിക്കുന്നു. പരിചയ പെടുന്ന എല്ലാ സ്ത്രീ പുരുഷ ജന്തുക്കള്‍ക്കും ഉണ്ട് ഈ പരിഭവം. നീയും ഞാനും പിന്നെ നമ്മുടെ മനുഷ്യത്വം വറ്റിയ മനസ്സുകളെയും താരാട്ട് പാടി നമ്മുക്ക് ഉറക്കാം. എന്നിട്ട് പുതിയ ഒരു ലോകത്തെക്ക് ഇറങ്ങാം, വഴികളില്‍ വന്നു ചേരുന്ന പുതിയ ദുഃഖങ്ങളെയും, നഷ്ടങ്ങളെയും, നൊമ്പരങ്ങളെയും കൂടെ കൂട്ടാം.
രണ്ടാമത്തെ മരണം
മരങ്ങള്‍ ഇലകള്‍ പൊഴിക്കും പോലെ ദൈവം ജീവിതങ്ങള്‍ പൊഴിക്കുന്നു. ദൈവം നീചനാണോ? ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറം പിടിച്ചു വരുമ്പോഴേക്കും ഒരു ചെറിയ കാറ്റില്‍ സ്വന്തം ഇടയരിയാതെ മരണത്തിന്റെ തണുപ്പിലേക്ക് പറന്നു ഇറങ്ങുന്ന ജീവിതങ്ങള്‍, മരണത്തിനു തണുപ്പുള്ള സുഖമായിരിക്കും എന്ന് എന്റെ മരിച്ചു പോയ സ്വപ്നങ്ങള്‍ പറഞ്ഞിരുന്നു, അത് കൊണ്ടാണത്രേ മരിച്ചവരെ പുതപ്പിക്കുന്നത്, ആത്മാക്കള്‍ തണുത്തു ഐസു കട്ടപോലെ ഉറങ്ങുന്നു എരിയുന്ന ചകിരി തോണ്ടുകളുടെ ചൂടറിയാതെ.. അടുത്ത ജീവിതത്തിലേക്ക്ള്ള വഴിയില്‍ ഇടക്കെന്നു ക്ഷീണം മാറ്റാന് കിടക്കുന്ന പോലെ തണുത്തു മരവിച്ചു കിടക്കുന്നു. എനിക്കും തണുക്കുന്ന പോലെ...
വിചാരണം
ഞാന്‍ എന്നെ അന്വേഷിച്ചു വലഞ്ഞു, നിങ്ങള്‍ കണ്ടോ എന്നെ?. അന്തര്‍മുഖത്തിന്റെ മാറാലയില്‍ കുരുങ്ങി കിടക്കുന്ന എന്നെ തിരിച്ചറിയുക. ഹോ. ഇരുട്ടില്‍ എന്റെ മുഖം ഭംഗിയുണ്ടെന്ന് സ്വപ്നത്തിലെ ചോച്ചുന്‍ മരങ്ങള്‍ പറഞ്ഞു. പക്ഷെ ഇരുട്ടില്‍ എന്നെ ആരെങ്കിലും കാണുമോ?, വേണ്ട ആരും കാണണ്ട.. ഞാന്‍ ഇങ്ങിനെ ഇരുന്നോളാം, നോക്കൂ ഇതാ വെളിച്ചം ഭൂമിയില്‍ വീണിരിക്കുന്നു, വെളിച്ചത്തു ഞാന്‍ ഇന്നലെ തയിച്ച എന്റെ പുതിയ മുഖമുടി അണിയും, ആര്‍ക്കും പരിചിതമല്ലാത്ത ഒരു മുഖം, എന്നിട്ട് എല്ലാവര്ക്കും സമ്മാനമായി പുഞ്ചിരി(മിഥ്യാകൃതി) നല്‍കാം, അവരുടെ ചിരി വരാത്ത തമാശകള്‍ക്ക് പൊട്ടിചിരിക്കാം. വെളിച്ചം ഓടി മറയുമ്പോള്‍ എനിക്കും ഓടണം. മനസ്സിനെ ഇരുട്ട് പുല്കുമ്പോള്‍ അയഥാര്‍ത്ഥ നിഴലുകള്‍ അലിഞ്ഞു ഇല്ലാതാവുമ്പോള്‍ എനിക്കെന്റെ മുഖമുടി അഴിക്കണം, എന്നിട്ട് എന്റെ സ്വന്തം മുഖം കാണണം. അപ്പോള്‍ കണ്ണീരിന്റെ നനവില്‍ ഒലിച്ചിറങ്ങുന്ന ദുഖങ്ങളുടെ നിര്‍വൃതിയില്‍ എനിക്കെന്നെ കണ്ടെത്തണം.
Subscribe to:
Posts (Atom)