വന്യമായ ഓര്‍മ്മളെ ഫ്യൂറഡാന്‍ തളിച്ച് വീണ്ടും ആതമഹത്യ ചെയ്യാന്‍ ഒരുമ്പെട്ട് ഞാന്‍ ആരെയോ കാത്തിരുന്നു. ആ നീളംകൂടിയ പകലിനെയും വെറുപ്പിച്ച് ഇരുട്ടിനെ പ്രതീക്ഷിച്ച അങ്ങനെ.. ആ നേരത്ത് ഉറക്കം തൂങ്ങിയ എന്റെ മനസാക്ഷിയെ വിളിച്ചുണര്‍ത്തി ആത്മാവ് പറഞ്ഞു.
"നീ വീണ്ടും വിശുദ്ധമായ ഒരു പ്രണയത്തില്‍ അകപ്പെടുക, ഫ്യൂറഡാന്‍ തളിച്ച ഓര്‍മ്മകള്‍ ചത്തുവീഴുമ്പോള്‍ അവയെ മറവിയുടെ ചതുപ്പുകളില്‍ മറവുചെയ്യുക. വീണ്ടും ഗര്‍ഭവതിയാകുന്ന നിന്റെ ഹൃദയത്തിന്റെ താഴ്വാരങ്ങളില്‍ തളിര്‍മരങ്ങള്‍ വളരാന്‍ തുടങ്ങും. അവയുടെ തണലുകളില്‍ നിന്റെ പ്രണയത്തെ കെട്ടിയിടുക. പുല്ലും, വൈക്കോലും കൊടുത്ത് അവയെ വളര്‍ത്തുക. കാലാകാലങ്ങളില്‍ കിട്ടുന്ന പ്രണയത്തിന്റെ ചാണകംകൊണ്ട് നിന്റെ മുഖം ചാണകം മെഴുകി ശോഭയുള്ളതാക്കുക. പ്രണയത്തിന്റെ പാല്‍ ചുരത്തി നീ വീണ്ടും പുതുജീവനെ പുണരുക"