വെയിലും വെളിച്ചവും ഇരുട്ടും പരതിയെത്തിയ ദിവസങ്ങള്‍. ഓരോ ദിവസങ്ങള്‍ക്കും ഓരോ പ്രത്യകതകള്‍ കണ്ടെത്തി ഞാന്‍ അവയെ മറക്കാന്‍ ശ്രമിച്ചു. എന്നിലേക്കിറങ്ങി വന്ന ദുഖങ്ങള്‍ ഇനിയും കരകയറി പോയിട്ടില്ല. ഇരുട്ടില്‍ ഒരു മൌനത്തിന്റെ കാവലില്‍ ഞാന്‍ എന്നിലേക്ക് നോക്കിയിരുന്നു.
ഋതുഭേദങ്ങളുടെ നിഴലുകള്‍ എന്റെ കാലുകളിലൂടെ എന്നിലേക്ക് പടര്‍ന്നു കയറുന്ന പോലെ. ഓരോ ഇലയും എന്നെ വരിയുമ്പോള്‍ എന്നിലേക്ക് ചുരുങ്ങുന്നു ഞാന്‍. എന്റെ അസ്തിത്വത്തെപറ്റി ചിന്തിക്കുന്നു. കണ്ണുനീര്‍ വാര്‍ന്നു പടര്‍ന്ന ഈ അവസ്ഥ എന്നെ ഭൂമിയിലേക്ക് വലിച്ചാഴ്ത്തുമോയെന്നുള്ള ഭീതി. എന്റെ ഹൃദയത്തില്‍ ചിതലുകള്‍ കൂടുകള്‍ കൂട്ടനൊരുങ്ങുകയാണ്. അവ എന്റെ വരണ്ട ഹൃദയത്തിന് മീതെ അങ്ങോട്ടുമിങ്ങോട്ടും പരതുകയാണ്. ഒരു ചെറിയ ദ്വാരം കണ്ടെത്തിയാല്‍ ഒരു പക്ഷെ ഞാന്‍ തന്നെ ചിതലരിച്ചു പോയേക്കാം.