പല്ലിളിച്ചു കാട്ടുന്ന നവമാനവികതയുടെ ഇരുണ്ട സത്വം ഒരു കരിനിഴലായി മനുഷ്യരാശിയെ വിഴുങ്ങുകയാണ്. രുചിയില്ലാത്ത ലൌകീക ചേതനകള്‍ക്ക് വശംപറ്റി അവര്‍ അന്ധരായി തീര്‍ന്നിരിക്കുന്നു. തീപിടിച്ച തലകളുമായി അവര്‍ പരക്കം പായുകയാണ്. ചിലര്‍ വീഴുന്നു. ചിലര്‍ ആ വീഴ്ചയില്‍ ഭൂമിയുടെ ഉള്ളറകളിലേക്ക് ആണ്ടു പോവുന്നു. ചിലര്‍ വീണ്ടും എഴുന്നേറ്റ് നടക്കുന്നു. പാരത്രികമായ സൌഖ്യങ്ങളെ പുല്‍കി മൂഡനായി അവന്‍ കിതച്ചു രമിച്ചു ജീവിക്കുന്നു.