പരാജയം എതിരേറ്റു നടന്ന രാജകുമാരനു തനിക്കെറ്റ മുറിവുകളുടെ ആഴം മനസ്സിലായില്ല. നിലാവ് പിണങ്ങി നില്‍ക്കുന്ന ഒറ്റപ്പെട്ട വഴികളില്‍ അവഗണനയുടെ തെയ്യം കെട്ടിയാടിയാടുന്ന ഇരുണ്ട രൂപങ്ങളെ മാത്രം അവന്‍ പേടിച്ചു. ഞാനെന്ന തിരിച്ചറിവുകള്‍ അഹന്തയുടെ വേലിയേറ്റങ്ങളില്‍ ഭൂമിയോളം താഴ്ന്നു.